04:05am 12 November 2026
NEWS
"വാക്ക് വിത്ത് മീ" വാക്കത്തോൺ സംഘടിപ്പിച്ചു
06/12/2025  08:48 PM IST
nila
 വാക്ക് വിത്ത് മീ വാക്കത്തോൺ സംഘടിപ്പിച്ചു

ഗവ. മോഡൽ എഞ്ചിനീയറിങ് കോളേജിൻ്റെ വാർഷിക ടെക്ക് ഫെസ്റ്റായ എക്സലിൻ്റെ ഭാഗമായി "വാക്ക് വിത്ത് മീ" വാക്കത്തോൺ സംഘടിപ്പിച്ചു. മൈൻഡ് എംപവർഡ് ചാരിറ്റബിൾ ട്രസ്റ്റ്, കൊച്ചി മിലൻ റോട്ടറി ക്ലബ്ബും എക്സലും ചേർന്നാണ് സംഘടിപ്പിച്ചത്.  രാവിലെ 07.00 ന് മേനക ബോട്ട് ജെട്ടിയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത് വാട്ടർ മെട്രോക്ക് സമീപം സമാപിച്ചു. നാൽപ്പതോളം ഭിന്നശേഷി വിദ്യാർത്ഥികളുൾപ്പടെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. 
ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്ന സമൂഹമായി മാറുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.പങ്കെടുത്ത കുട്ടികൾക്ക് മെഡൽ സമ്മാനിച്ചു. ശേഷം വിദ്യാർത്ഥികൾ മരടിൽ നടക്കുന്ന ലോക്കൽ സസ്റ്റെയിനബിൾ ഫെസ്റ്റിൽ പങ്കുചേർന്നു. 
ഈ വർഷത്തെ എക്സൽ ഫെസ്റ്റ് ജനുവരി 9,10,11 തീയതികളിൽ നടക്കുന്നതായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img