കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (KUFOS)യിൽ ഒഴിവുള്ള ഫിഷറീസ് ഫീൽഡ് മാൻ തസ്തികയിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി 14ന് രാവിലെ 9.30ന് കുഫോസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നടത്തപ്പെടുന്നു.
ആകെ 2 ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ 18 മുതൽ 36 വയസ്സിനകം ആയിരിക്കണം.യോഗ്യത:പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, മത്സ്യബന്ധന മേഖലയിലെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. VHSE ഫിഷറീസ് പഠിച്ച ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.
താൽപര്യമുള്ളവർ കുഫോസ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം, ബയോഡാറ്റയും പ്രായം, ജാതി, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പും സഹിതം ഇന്റർവ്യൂ ദിവസം കുഫോസ് ഹെഡ്ക്വാർട്ടേഴ്‌സിൽ എത്തിച്ചേരേണ്ടതാണ്.വിശദ വിവരങ്ങൾക്ക് www.kufos.ac.in വെബ്സൈറ്റ് സന്ദർശിക്കുക.








