02:10am 03 November 2026
NEWS
നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
09/01/2025  04:51 PM IST
nila
നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. മരിച്ച പെൺകുട്ടികളുടെ  മാതാപിതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ കേസും ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം. സിബിഐയിൽ വിശ്വാസമില്ലാതായെന്നും സി.ബി.ഐക്കാൾ കേരള പൊലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു എന്നുമായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം.  ഇതിനെ നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി. 

മക്കളുടെ മരണത്തിൽ സിബിഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.  കേസ് അട്ടിമറിക്കാൻ തന്നെയാണ് സിബിഐയുടെയും ലക്ഷ്യം. യഥാർത്ഥ പ്രതികളിലേക്ക് അവർക്ക് എത്താൻ കഴിയാത്തതിനാലാണ് മാതാപിതാക്കളെ പ്രതി ചേർത്തത്. നേരത്തെ പൊലീസ് നടത്തിയ അന്വേഷണം തെറ്റായ രീതിയിലാണെന്നും കേസ് അട്ടിമറിക്കപ്പെട്ടുവെന്നും കോടതിക്കും സർക്കാരിനും ബോധ്യമായതിനാലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അവർ ചൂണ്ടിക്കാട്ടി. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img