04:37pm 13 November 2025
NEWS
വെളുപ്പിനെ ഞെട്ടിയെഴുന്നേൽക്കുന്നത് പതിവാണോ?...എങ്കിൽ സൂക്ഷിക്കുക ആരോഗ്യനില തൃപ്തികരമയിരിക്കില്ല

18/12/2022  01:08 PM IST
shilpa.s.k
വെളുപ്പിനെ ഞെട്ടിയെഴുന്നേൽക്കുന്നത് പതിവാണോ?...എങ്കിൽ സൂക്ഷിക്കുക ആരോഗ്യനില തൃപ്തികരമയിരിക്കില്ല
HIGHLIGHTS

ഉറക്കമില്ലായ്മ, ഉറക്കത്തിന് നിലവാരമില്ലായ്മ, പകൽ ഉറക്കം തൂങ്ങൽ, കാലുകൾ എപ്പോഴും ആട്ടിക്കൊണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന റെസ്റ്റ്ലസ് ലെഗ് സിൻഡ്രോം എന്നിവയും കരൾ രോഗികളിൽ കാണപ്പെടാറുണ്ട്

വെളുപ്പിനെ ഒരു മണിക്കും നാലിനും ഇടയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേൽക്കുന്ന പതിവ് നിങ്ങൾക്കുണ്ടെകിൽ കരളിന്റെ ആരോഗ്യം തൃപ്തികരമാണോ എന്ന് പരിശോധിക്കാൻ സമയമായി. ജേണൽ ഓഫ് നേച്ചർ ആൻഡ് സയൻസ് ഓഫ് സ്ലീപ്പിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ മുന്നറിയിപ്പ് നൽകുന്നത്.


കരളിൽ കൊഴുപ്പടിയുന്ന ഫാറ്റി ലിവർ ഡിസീസ് പോലുള്ള രോഗങ്ങളുടെ സൂചനയാണ് ഉറക്കത്തിലുണ്ടാകുന്ന തടസ്സങ്ങളെന്ന് ഇന്റഗ്രേറ്റീവ് ആൻഡ് ഫങ്ഷണൽ മെഡിസിൻ സ്‌പെഷലിസ്റ്റ് ഡോ. ബ്രിയാൻ ലൺ എഴുതിയ ലേഖനം ചൂണ്ടിക്കാണിക്കുന്നു. വെളുപ്പിനെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് കരൾ ശരീരത്തെ ശുദ്ധീകരിക്കുന്ന കഠിനമായ ജോലിയിൽ ഏർപ്പെടുന്നതെന്ന് ഇദ്ദേഹം പറയുന്നു.


കരളിൽ കൊഴുപ്പടിയുന്നതോടു കൂടി ഇതിന്റെ പ്രവർത്തനം മന്ദീഭവിക്കുകയും ശരീരത്തെ വിഷമുക്തമാക്കുന്ന ജോലിക്കായി കൂടുതൽ ഊർജം ചെലവിടേണ്ടി വരികയും ചെയ്യുന്നു. ഇത്തരത്തിൽ അധികം ഊർജം ശരീരം വിനിയോഗിക്കുമ്പോൾ ഇത് നാഡീവ്യൂഹസംവിധാനത്തെ ഉത്തേജിപ്പിച്ച് ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നതായി ലേഖനം വ്യക്തമാക്കുന്നു.

 

ഉറക്കമില്ലായ്മ, ഉറക്കത്തിന് നിലവാരമില്ലായ്മ, പകൽ ഉറക്കം തൂങ്ങൽ, കാലുകൾ എപ്പോഴും ആട്ടിക്കൊണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന റെസ്റ്റ്ലസ് ലെഗ് സിൻഡ്രോം എന്നിവയും കരൾ രോഗികളിൽ കാണപ്പെടാറുണ്ട്. അമിതഭാരം, ടൈപ്പ് 2 പ്രമേഹം, രക്തത്തിലെ ഉയർന്ന ട്രൈഗ്ലിസറൈഡ് തോത്, തൈറോയ്ഡ് പ്രശ്‌നം എന്നിവയെല്ലാം കരൾ രോഗത്തിന്റെ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. പഴങ്ങൾ, പച്ചക്കറികൾ, ഉയർന്ന തോതിൽ ഫൈബർ അടങ്ങിയ പയർവർഗങ്ങൾ, പച്ചിലകൾ, ഹോൾ ഗ്രെയ്‌നുകൾ എന്നിവയെല്ലാം കരൾ രോഗികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LIFE
img