11:14am 13 November 2026
NEWS
വാഖ് ഹെൽത്ത് കെയർ ടവർ ലക്ഷ്യത്തിലേക്ക്; ദോഹയിൽ പ്രത്യാശയുടെ സംഗീതരാവ്
06/01/2026  11:29 AM IST
nila
വാഖ് ഹെൽത്ത് കെയർ ടവർ ലക്ഷ്യത്തിലേക്ക്; ദോഹയിൽ പ്രത്യാശയുടെ സംഗീതരാവ്

ദോഹ: വാഴക്കാട് അസോസിയേഷൻ ഖത്തർ (VAQ) സംഘടിപ്പിച്ച ZedEX Cargo ദിൽ സെ വാഖ് കൾച്ചറൽ മ്യൂസിക് നൈറ്റ് ശ്രദ്ധേയമായി. ജനുവരി രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് ദോഹയിലെ അൽ അഷ്ബൽ സ്കൂളിൽ നടന്ന പരിപാടി ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വാഖ് നടപ്പാക്കുന്ന വ്യത്യസ്തവും നവീനവുമായ പദ്ധതി കളെ  അദ്ദേഹം  അഭിനന്ദിച്ചു.വാഖ് ഹെൽത്ത് കെയർ ടവർ നിർമ്മാണ പൂർത്തീകരണത്തിനായി ആരംഭിച്ച ‘വാഖ്ദാനം 3.0’ മൈക്രോ ക്രൗഡ് ഫണ്ടിംഗ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഡോം പ്രസിഡന്റ് ഉസ്മാൻ കല്ലൻ നിർവഹിച്ചു. പദ്ധതിയുടെ ആശയവും ലക്ഷ്യങ്ങളും വിശദീകരിച്ച് വാഖ് വൈസ് പ്രസിഡന്റ് ജൈസൽ ദോഹ പ്രെസന്റേഷൻ അവതരിപ്പിച്ചു.വാഖ് ട്രസ്റ്റ് അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണോദ്ഘാടനം ഗ്രാൻ്റ് മാൾ എം.ഡി അഷ്റഫ് ചിറക്കൽ നിർവഹിച്ചു. ചാലിയാർ ദോഹ സ്ഥാപക പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട്, സവാദ് വെളിയങ്കോട് (KMCC), ഹംസ യൂസുഫ്, ഫൈസൽ വി.ടി (CIC), ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി സിദ്ധിഖ്, റഹൂഫ് കൊണ്ടോട്ടി, മൂസ താനൂർ എന്നിവർ ചേർന്ന് ട്രസ്റ്റ് അംഗങ്ങൾക്ക് ഐഡി കാർഡുകൾ വിതരണം ചെയ്തു.വാഖ് ടവർ നിർമ്മാണത്തിന്റെ പുരോഗതി വിശദീകരിക്കുന്ന വീഡിയോ ജനറൽ സെക്രട്ടറി ഷാജഹാൻ ടി.കെ അവതരിപ്പിച്ചു. ‘ദിൽ സെ വാഖ്’ പരിപാടിയിൽ പങ്കെടുക്കുന്നതിനായി റിയാദിൽ നിന്നെത്തിയ ഹർഷിദ് ചിറ്റൻ, ഹബീബ് കുന്നത്ത്, ദുബൈയിൽ നിന്നെത്തിയ ZAPBED എം.ഡി ഷമീർ എളമരം എന്നിവരെ വാഖ് ഭാരവാഹികൾ വേദിയിൽ പ്രത്യേകമായി സ്വീകരിച്ചു.
ഔദ്യോഗിക ചടങ്ങിൽ ദിൽ സെ വാഖ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിദ്ധിഖ് വട്ടപ്പാറ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി.പി. അക്ബർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഷമീർ മണ്ണറോട്ട് നന്ദി രേഖപ്പെടുത്തി.
തുടർന്ന് വിവിധ കലാപരിപാടികളും, Team Qatar Orchestra Music ബാൻഡിനൊപ്പം പട്ടുറുമാൽ സിദ്ധിഖ് എളമരം നയിച്ച കൾച്ചറൽ മ്യൂസിക് നൈറ്റും അരങ്ങേറി. ഗസൽ ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ചേർന്ന സംഗീത പരിപാടി സദസ്സിന് ആസ്വാദ്യകരമായി.
ഡാൻസ് പരിപാടി അവതരിപ്പിച്ച വാഖ് കിഡ്സ് ടീമിന് ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിക്, ഖയ്യൂം ടി.കെ, റിയാസ് ചീരോത്ത്, വാഖ് വനിതാ വിംഗ് പ്രസിഡന്റ് നജ ജൈസൽ, ജനറൽ സെക്രട്ടറി ഷബാന ദിൽഷാദ് എന്നിവർ ചേർന്ന് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗായകൻ സിദ്ധിഖ് എളമരത്തിന് വാഖ് പ്രസിഡന്റ് ടി.പി. അക്ബറും, ഗായിക ദിവ്യ ഗോപിനാഥിന് ജനറൽ സെക്രട്ടറി ഷാജഹാൻ ടി.കെ യും ഉപഹാരങ്ങൾ നൽകി.
വാഖ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ വിംഗും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img