06:45am 13 November 2026
NEWS
"വഹാം സേ ഗോളി ചലേഗി, യഹാം സേ ഗോളാ ചലേഗ"; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം നടപ്പാക്കിയത് മോദിയുടെ കർശന നിർദ്ദേശം
12/05/2025  04:55 AM IST
nila
 വഹാം സേ ഗോളി ചലേഗി, യഹാം സേ ഗോളാ ചലേഗ; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം നടപ്പാക്കിയത് മോദിയുടെ കർശന നിർദ്ദേശം

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർശന നിർദ്ദേശം.  "വഹാം സേ ഗോളി ചലേഗി, യഹാം സേ ഗോളാ ചലേഗ"(അവർ അവിടെ നിന്ന് വെടിയുതിർക്കും, നമ്മൾ ഇവിടെ നിന്ന് ബോംബുകൾ ഉപയോഗിച്ച് പ്രതികരിക്കും.) എന്നായിരുന്നു മോദി സേനക്ക് നൽകിയ നിർദ്ദേശം. അതിർത്തി കടന്നുള്ള ഭീകരതക്ക് പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന സന്ദേശമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയത്.  തിരഞ്ഞെടുക്കുന്ന മേഖലകളിൽ പാകിസ്ഥാൻ സഹകരണം പ്രതീക്ഷിക്കുമ്പോൾ തന്നെ തീവ്രവാദം തുടരാൻ കഴിയില്ലെന്നും ഇന്ത്യ നിലപാടെടുത്തു. ഇതോടെയാണ് പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യയുടെ സംയുക്ത സൈന്യം ഭസ്മമാക്കിയത്. 

മുരിദ്‌കെ, ബഹാവൽപൂർ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ ഐ‌എസ്‌ഐയുമായി അടുത്ത ബന്ധമുള്ളവയാണ്. ന്യൂഡൽഹിക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടില്ലെന്നും നിങ്ങളുടെ മണ്ണിലെത്തി ഭീകരരെ ഞങ്ങൾ ആക്രമിക്കുമെന്ന സന്ദേശമാണ് നൽകിയത് എന്നുമാണ് സൈന്യം വെളിപ്പെടുത്തുന്നത്. ഇരകളെയും കുറ്റവാളികളെയും തുല്യമായി കാണാൻ കഴിയില്ലെന്ന് ഇന്ത്യ ലോകത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലക്ഷ്യമിട്ടതെല്ലാം നേടിയെന്ന് തന്നെയാണ് സൈന്യം വ്യക്തമാക്കുന്നത്. പാകിസ്ഥാനെ ഭസ്മമാക്കുമെന്ന മോദിയുടെ നിർബന്ധം സാധിച്ചു. ബഹാവൽപൂർ, മുരിദ്‌കെ, മുസാഫറാബാദ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ സൈന്യം വിജയിച്ചു. രക്തവും ജലവും ഒരുമിച്ചൊഴുകില്ല എന്ന് നിലപാടെടുത്താണ് ഇന്ത്യ , സിന്ധു ജല നദീകരാർ റദ്ദാക്കിയത്. ഇതോടെ പാകിസ്ഥാൻ വലിയ പ്രതിസന്ധിയിലാകുകയും മേഖലയിൽ സമാധാനത്തിനായി പരിശ്രമിക്കാൻ നിർബന്ധിതരാകുകയുമായിരുന്നു. 

കശ്മീർ വിഷയത്തിൽ ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശം തിരികെ നൽകുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. അതിർത്തി കടന്നുള്ള നാല് ദിവസത്തെ തീവ്രമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി പ്രാബല്യത്തിൽ വരുത്തുന്നതിന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയെങ്കിലും കശ്മീർ പ്രശ്നത്തിന് ഇനിയും ശാശ്വത പരിഹാരമായിട്ടില്ല എന്നത് മേഖലയിലെ സമാധാനം ഇനിയും അകലെയെന്ന സൂചന തന്നെയാണ് നൽകുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img