കൊച്ചി: വെല്‍കെയര്‍ ഗ്രൂപ്പിന്റെ അത്യാധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വൈറ്റിലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വൈറ്റിലയിലെ വെല്‍ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 30ന് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വെല്‍കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി എം സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണ ജോര്‍ജ് അഡ്വാന്‍സ്ഡ് കാര്‍ഡിയോളജി, കാര്‍ഡിയാക് തൊറാസിക് ആന്റ് വാസ്‌കുലാര്‍ സയന്‍സ് വകുപ്പും, വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് അഡ്വാന്‍സ്ഡ് ഹെപ്പറ്റോളജി ആന്റ് ഗ്യാസ്‌ട്രോ സയന്‍സ് വകുപ്പും സഹകരണം തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അഡ്വാന്‍സ്ഡ് ന്യൂറോ ആന്റ് ട്രോമ സെന്ററും ഉദ്ഘാടനം ചെയ്യും. കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, വ്യവസായ സ്‌പോര്‍ട്‌സ് വകുപ്പ് മുന്‍ മന്ത്രി ഇ പി ജയരാജന്‍, ഹൈബി ഈഡന്‍ എം പി, ഉമ തോമസ് എം എല്‍ എ, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി, കെ എം സി ഹോസ്പിറ്റല്‍ എം ഡി റവ.ഫാ. ഡോ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
നൂതന വൈദ്യ സാങ്കേതികവിദ്യകളാല്‍ സമ്പന്നമായ വെല്‍കെയറില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരടങ്ങിയ ഒരു ടീം, മികച്ച സാങ്കേതിക വിദ്യയും അതത് മേഖലകളിലെ മുന്‍നിര പ്രൊഫഷണലുകളും ഒത്തുചേര്‍ന്ന് എല്ലാ രോഗികള്‍ക്കും ലോകോത്തര ചികിത്സ ഉറപ്പാക്കുന്നു. രണ്ട് ഏക്കറില്‍ 350 ബെഡുകളിലായാണ് വെല്‍കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിലകൊള്ളുന്നത്. 100ല്‍ അധികം ഡോക്ടര്‍മാരുടെയും 1,000ല്‍ അധികം ജീവനക്കാരുടെയും പിന്തുണയോടെ രോഗി സൗഹൃദ അന്തരീക്ഷം ഇവിടെ ഒരുക്കിയിരിക്കുന്നു.
അഡ്വാന്‍സ്ഡ് ഹെപ്പറ്റോളജി ആന്റ് ഗ്യാസ്‌ട്രോസയന്‍സസ്, അഡ്വാന്‍സ്ഡ് കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലാര്‍ സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പോര്‍ട്‌സ് മെഡിസിയ, എമര്‍ജന്‍സി ആന്റ് ട്രോമ കെയര്‍, ഇഎന്‍ടിഹെഡ് ആന്റ് നെക്ക് സര്‍ജറി, ഗ്യാസ്‌ട്രോ സര്‍ജറി, പള്‍മണോളജി, പ്ലാസ്റ്റിക് സര്‍ജറി, റൂമറ്റോളജി, യൂറോളജി, എയഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോളജി,ന്യൂറോസര്‍ജറി, അഡ്വാന്‍സ്ഡ് ട്രോമ സെന്റര്‍, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി, ജനറല്‍ ആന്റ് മിനിമല്‍ അക്‌സസ് സര്‍ജറി, ഇന്റേണല്‍ മെഡിസിയ, ഓങ്കോളജി, ഒഫ്താല്‍മോളജി, പീഡിയാട്രിക്‌സ് ആന്റ് നിയോനേറ്റോളജി, ക്രിട്ടിക്കല്‍ കെയര്‍, സൈക്യാട്രി, ഡെര്‍മറ്റോളജി ആന്റ് കോസ്‌മെറ്റോളജി, ഡെന്റല്‍, ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, റേഡിയോ ഡയഗ്‌നോസിസ് എന്നിവയാണ് വെല്‍ കെയറിലെ പ്രധാന സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍.
തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ പ്രൊഫസര്‍ ഓഫ് ഓങ്കോളജി, ഫിലാഡല്‍ഫിയ, യു എസ് എ, ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് ഓഫ് കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസര്‍ച്ച് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. എം വി പിള്ള വെല്‍ കെയര്‍ സൂhdhര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉപദേശകനായി സേവനമനുഷ്ഠിക്കുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗ്യാസ് സ്‌കാവെഞ്ചിംഗ് സംവിധാനങ്ങളുള്ള ഒമ്പത് മോഡേണ്‍ മോഡുലാര്‍ ഓപ്പറേറ്റിംഗ് തിയേറ്ററുകള്‍ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ തിയേറ്ററുകളിലും നൂതന കണ്‍ട്രോള്‍ പാനലുകള്‍, പെയഡന്റുകള്‍, ഓപ്പറേറ്റിംഗ് ലൈറ്റുകള്‍, അനസ്‌തേഷ്യ വര്‍ക്ക്‌സ്റ്റേഷനുകള്‍, നൂതന മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷയ സിസ്റ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മെഡിക്കല്‍, സര്‍ജിക്കല്‍, കാര്‍ഡിയോളജി ആന്റ് കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സയന്‍സസ്, ന്യൂറോ, ട്രാന്‍സ്പ്ലാന്റ്, പീഡിയാട്രിക്‌സ്, നിയോനേറ്റോളജി എന്നിവയുള്‍പ്പെടെ വിവിധ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലായി 100 ഐസിയു ബെഡുകള്‍ വെല്‍ കെയര്‍ സൂപ്പര്‍ സ്്‌പെഷ്യാലിറ്റി ആശുപത്രിയിലുണ്ട്. എല്ലാ ക്രിട്ടിക്കല്‍ കെയര്‍ ബെഡുകളും ഓപ്പറേറ്റിംഗ് തിയേറ്റര്‍ സമുച്ചയത്തിന് സമീപത്തായി 24 മണിക്കൂറും തടസ്സമില്ലാത്ത പരിചരണത്തിനായി ക്രമീകരിച്ചിരിക്കുന്നു. കൂടാതെ, ഓരോ യൂണിറ്റിലും അത്യാധുനിക കാത്ത് ലാബ് 128 സ്ലൈസ് സിടി സ്‌കാന്‍, 1.5 ടെസ്‌ല എംആര്‍ഐ കൂടാതെ നൂതന രോഗി നിരീക്ഷണ ഉപകരണങ്ങളും വെന്റിലേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.








