05:59am 13 November 2026
NEWS
വൈറ്റില്ല മേൽപാലം പ്രതിക്ഷേധം V4 കൊച്ചി പ്രവർത്തകർ കുറ്റം ചെയ്തിട്ടില്ല എന്ന് കോടതി കണ്ടെത്തി. പോലീസ് കേസ് തള്ളി.
31/03/2026  03:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വൈറ്റില്ല മേൽപാലം പ്രതിക്ഷേധം  V4 കൊച്ചി പ്രവർത്തകർ കുറ്റം ചെയ്തിട്ടില്ല എന്ന് കോടതി കണ്ടെത്തി. പോലീസ് കേസ് തള്ളി.

പണി പൂർത്തിയാക്കിയ വൈറ്റില മേൽപാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കണം എന്ന ആവശ്യം ഉന്നയിച്ചതിന് V4 കൊച്ചി പ്രവർത്തകർക്ക് എതിരെ കേരള പോലീസ് എടുത്ത കള്ള കേസ് കോടതിയിൽ തകർന്ന് അടിഞ്ഞു. 30 മാർച്ച് 2026-ന് വിസ്താരം പൂർത്തിയാക്കി വിധി പറഞ്ഞ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-8 എല്ലാ പ്രതികളെയും വെറുതേ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി രേഖപ്പെടുത്തിയില്ല. സാക്ഷികൾ പലരേയും പ്രോസിക്യൂഷൻ സ്വയം ഒഴിവാക്കി. സാക്ഷി മൊഴി നൽകിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ പരസ്‌പര വിരുദ്ധമായ മൊഴികൾ നൽകി. V4 കൊച്ചി പ്രവർത്തകരെ സ്ഥലത്ത് നിന്ന് പോലീസ്  അറസ്റ്റ് ചെയ്‌തു എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥ കള്ള മൊഴി നൽകി. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ 2020 നവംബർ 30-ന് നിർമ്മാണം പൂർത്തിയാക്കിയ വൈറ്റില മേൽപാലം 2020 ഡിസംബർ 30 അയിട്ടും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ വലിയ പ്രതിക്ഷേധം ഉയരുകയും V4 കൊച്ചി പ്രവർത്തകർ പ്രതിക്ഷേധം സംഘടിപിക്കുകയും ചെയ്തിരുന്നു. 05 ജനുവരി 2021-ന് വൈറ്റില മേൽപാലം ജനകീയ ഉദ്ഘാടനം നടന്ന സംഭവത്തിന് ആസ്പതമായി പാലം തകർത്തു എന്നും മറ്റും ആരോപിച്ച് പോലീസ് എടുത്ത മറ്റൊരു കള്ള കേസിൽ ഇന്നേ ദിവസം വരെ വിചാരണ തുടങ്ങിയിട്ടില്ല.  

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img