01:16am 23 September 2026
NEWS
ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
08/11/2025  07:47 PM IST
nila
ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബീഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ വൻതോതിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സമസ്തിപുർ ജില്ലയിലെ ശീതൾപട്ടി ഗ്രാമത്തിലെ എസ്ആർ കോളേജിന് സമീപത്താണ് വിവിപാറ്റ് സ്ലിപ്പുകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് നടന്ന മോക്ക് പോളിനിടെ ഉപയോഗിച്ച സ്ലിപ്പുകളാണിതെന്ന് കണ്ടെത്തി.

സംഭവത്തെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ജില്ലാ മജിസ്ട്രേറ്റിനോട് സ്ഥലപരിശോധനയും അന്വേഷണവും നടത്താൻ നിർദ്ദേശിച്ചു. കമ്മിഷൻ വ്യക്തമാക്കിയതുപോലെ, ഇത് മോക്ക് പോളുമായി ബന്ധപ്പെട്ടതായതിനാൽ വോട്ടെടുപ്പ് പ്രക്രിയയ്ക്ക് കേടുപാടില്ലെങ്കിലും, കൃത്യവിലോപം നടന്നതിനാൽ ബന്ധപ്പെട്ട എആർഒയെ സസ്പെൻഡ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സമസ്തിപുർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ അറിയിച്ചു: ചില സ്ലിപ്പുകൾ കീറിയെറിഞ്ഞതും ചിലത് അറ്റുകുറ്റമില്ലാത്തതുമാണ് കണ്ടെത്തിയത്. സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങൾ അന്വേഷണം വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img