04:09pm 08 September 2026
NEWS
വി എസ് എസ് മഹിളാസംഘം പ്രവർത്തക യോഗം
06/10/2025  03:55 PM IST
nila
വി എസ് എസ് മഹിളാസംഘം പ്രവർത്തക യോഗം

 

ചെങ്ങന്നൂർ :വിശ്വകർമ്മ സർവീസ് സൊസൈറ്റി 32-ാം നമ്പർ പേരിശ്ശേരി ശാഖ  മഹിളാസംഘം പ്രവർത്തകയോഗവും തെരഞ്ഞെടുപ്പും നടന്നു.
മഹിളാസംഘം ആലപ്പുഴ ജില്ല പ്രസിഡന്റ്‌ രമണി നടരാജൻ യോഗം ഉൽഘാടനം ചെയ്തു. സമൂഹത്തിൽ പിൻതള്ളപെടുകയും പാർശ്വ വൽക്കരിക്കപ്പെടുകയും ചെയ്ത വിശ്വകർമ്മ വിഭാഗത്തിന്റെ മുന്നേത്തിന് മഹിളകളും പങ്കാളികളാകണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് അതിനാൽ  വരാൻ പോകുന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ വനിതകളും മത്സരിച്ച് ജനപ്രതിനിധികളായി നാടിലെ ഭരണത്തിൽ പങ്കാളികളാ കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് രൂപം നൽകണം - യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ്‌ പറഞ്ഞു. 

മഹിളാ സംഘം ശാഖ വൈസ് പ്രസിഡന്റ്‌ ഓമന വിജയൻ അധ്യക്ഷത വഹിച്ചു.  താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി മഞ്ചു പ്രസാദ്  , വി . എസ് . എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ ഖജാൻജി മിനിമുരുകൻ, ശാഖ പ്രസിഡന്റ്‌ മുരുകൻ, സെക്രട്ടറി പ്രീതസുനിൽ , ഖജാൻജി കെ. വി സന്തോഷ്‌ ഗിരിജ മാമ്പള്ളിൽ സുധ കളത്രവടക്കേതിൽ മഞ്ജു അനീഷ് സുശീല രാജൻ ചിത്രലേഖ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി മഞ്ചു പ്രസാദ് വരണാധികാരി യായി മഹിളാ സംഘം തെരഞ്ഞെടുപ്പ് നടന്നു.മഹിളാ സംഘം പുതിയ പ്രസിഡന്റ്‌ ആയി രാമാദേവി എം. എ .വൈസ് പ്രസിഡന്റ്‌ ഓമന വിജയൻ സെക്രട്ടറി രജനി അനിൽ ജോയിൻ സെക്രട്ടറി കൃഷ്ണമ്മ തമ്പി ട്രഷറർ വിജയമ്മ മുരളി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.