
കൊച്ചി: 40 വർഷത്തിലേറെ വ്യവസായ പാരമ്പര്യമുള്ള വി.എസ് ടിമ്പേഴ്സിന്റെ കീഴിൽ ആരംഭിച്ച ട്രീറ്റ് എന്ന ബ്രാൻഡ് ഔദ്യോഗികമായി ഇന്ന് launch ചെയ്തു.
ഉപഭോക്താക്കൾക്ക് 25 വർഷത്തെ വാറന്റിയാണ് ട്രീറ്റ് ഉറപ്പ് നൽകുന്നത്. സസ്റ്റെയ്നബിലിറ്റിക്ക് പ്രാധാന്യം നൽകുന്ന ഈ ബ്രാൻഡ് 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മരങ്ങൾ മാത്രമാണ് തടിക്കായി തിരഞ്ഞെടുക്കുന്നത്.
വനത്തിന്റെ സ്വാഭാവിക വളർച്ച ഉറപ്പുവരുത്തുന്ന തികച്ചും ശാസ്ത്രീയമായ രീതിയാണ് ട്രീറ്റ് പിന്തുടരുന്നത്.
ഓരോ തടിയുടെയും സോഴ്സ് വരെ ട്രേസ് ചെയ്യാൻ പറ്റുന്ന രീതിയിലാണ് ട്രീറ്റിന്റെ പ്രൊഡക്ഷൻ നടക്കുന്നത്.
കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വി.യു. സിദ്ദിഖ് (മാനേജിംഗ് ഡയറക്ടർ), ഷെഹിൻ വി.എസ്. (ഡയറക്ടർ), ഷഹബാസ് വി.എസ്. (ഡയറക്ടർ), നിഹിൻ ഇസ്മായിൽ (ഡയറക്ടർ), എബി ജോസി (ജനറൽ മാനേജർ) എന്നിവർ പ്രസംഗിച്ചു.
ശ്രീ. സമീർ കൗശൽ, കൺട്രി മാനേജർ, ഒലം (മ്യാൻമാർ); ശ്രീ. വെങ്കടേശ്വര രാജ, മാനേജിംഗ് ഡയറക്ടർ, ശ്രീറാം എക്സ്പോർട്ട്സ്); ശ്രീ. ആൻഡ്രൂ ഹാർട്ടൻ ജിപ്റ്റോ, മാനേജിംഗ് ഡയറക്ടർ, സി.വി. സിപ്റ്റ (ഇന്തോനേഷ്യ); ശ്രീ. ഷൈൻ സക്കറിയ, ഡയറക്ടർ, കൊളംബസ് ടിമ്പർ (സുരിനാം, ദക്ഷിണ അമേരിക്ക); ശ്രീ. ഷിജു മാത്യു, ഡയറക്ടർ, ഹൊറൈസൺ ട്രേഡിംഗ് പിടിഇ ലിമിറ്റഡ് (മ്യാൻമാർ); ശ്രീ. അമിത് ജെയിൻ, ഡയറക്ടർ, അൾട്രൂയിസ്റ്റിക് സർവീസസ് പിടിഈ ലിമിറ്റഡ് (സിങ്കപ്പൂർ & സുരിനാം); ശ്രീ.ജിബു ജോൺ (പ്രിൻസിപ്പൾ ആർക്കിടെക്ട് അറ്റ് ജിബു & തോമസ്) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.











