05:26pm 10 November 2026
NEWS
വി എസ് അച്യുതാനന്ദന് വിപ്ലവ മണ്ണിൽ അന്ത്യനിദ്ര
23/07/2025  09:18 PM IST
nila
വി എസ് അച്യുതാനന്ദന് വിപ്ലവ മണ്ണിൽ അന്ത്യനിദ്ര

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വിഎസിന്റെ ഭൗതികദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വിലാപയാത്രയായാണ് സംസ്കാരം നടക്കുന്ന വലിയ ചുടുകാട്ടിലെത്തിച്ചത്. വിഎസിന്റെ ഭൗതിക ശരീരം ചിതയിലേക്ക് എടുത്തതോടെ പ്രവർത്തകർ ലാൽസലാം മുദ്രാവാക്യം മുഴക്കി. വിഎസിന്റെ മകൻ വി എ അരുൺകുമാറാണ് ചിതക്ക് തീകൊളുത്തിയത്. 

പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം അവസാനിപ്പിച്ചത്. മഴയെ അവഗണിച്ചും വലിയ ജനസാഗരം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയത്. വലിയ ചുടുക്കാട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൻമാർ വലിയ ചുടുകാട്ടിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img