06:07pm 29 July 2026
NEWS
വി.ആർ സുധീർ പുതിയ ഡെപ്യൂട്ടി മേയർ
29/07/2026  04:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വി.ആർ സുധീർ പുതിയ ഡെപ്യൂട്ടി മേയർ

കൊച്ചി: വി.ആർ സുധീർ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ ആയി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 26ാമത്തെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.ആർ സുധീർ ഡെപ്യൂട്ടി മേയറാവുന്ന 23ാമത്തെ കൗൺസിലർ കൂടിയാണ്.

2000തിൽ എളമക്കര സൗത്ത് ഡിവിഷനിൽ നിന്നാണ് ആദ്യമായി കൗണ്‍സിലില്‍ എത്തുന്നത്. 4 തവണ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ എളമക്കര സൗത്ത് ഡിവിഷൻ (വാർഡ് 21) കൗൺസിലറാണ്. എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, കൊച്ചി കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img