03:46am 13 November 2026
NEWS
കേരളത്തിലാദ്യമായി എ.ഐ അധിഷ്ടിത ലേസർ ശസ്ത്രക്രിയ സൗകര്യമൊരുക്കി വി.പി.എസ് ലേക്‌ഷോർ
25/02/2026  03:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിലാദ്യമായി എ.ഐ അധിഷ്ടിത ലേസർ ശസ്ത്രക്രിയ സൗകര്യമൊരുക്കി വി.പി.എസ് ലേക്‌ഷോർ
HIGHLIGHTS

എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ലേസർ ശസ്ത്രക്രിയ സംവിധാനം കേരളത്തിലാദ്യമായി അവതരിപ്പിച്ചതിനെക്കുറിച്ച് വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള സംസാരിക്കുന്നു. സി.ഇ.ഓ ജയേഷ് വി.നായർ, ഡോ. ഡി. മധുകർ പൈ, മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ വിഭാഗം മേധാവിയും കൺസൾട്ടന്‍റുമായ ഡോ. ആർ. പദ്മകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് എന്നിവർ സമീപം.

 

എ.ഐ അധിഷ്ടിത ലേസർ  ചികിത്സയിലൂടെ ശസ്ത്രക്രിയയിൽ ഉയർന്ന കൃത്യത ഉറപ്പാക്കാനും താരതമ്യേന വേദന കുറച്ച്, എളുപ്പത്തിൽ രോഗമുക്തി ലഭ്യമാക്കുന്നതിനും സാധിക്കുന്നു 

കൊച്ചി: പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങൾക്ക് എ.ഐ സാങ്കേതിക വിദ്യയും ലേസർ ചികിത്സയും സമന്വയിപ്പിച്ച് കേരളത്തിലാദ്യമായി അത്യാധുനിക ശസ്ത്രക്രിയ സംവിധാനമൊരുക്കി കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രി. മിനിമലി ഇൻവേസീവ് സർജറി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദഗ്ധ ചികിത്സക്ക് ഫലപ്രദവും താരതമ്യേന വേദനാരഹിതവുമായ ബയോലുമിനെസ് ലേസർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഒരേയൊരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമായി വരികയുള്ളുവെന്നത് പ്രത്യേകതയാണ്. 

എ.ഐ സാങ്കേതിക വിദ്യയും അത്യാധുനിക ലേസർ ടെക്നോളജിയും സമന്വയിപ്പിക്കുന്നതിലൂടെ ശസ്ത്രക്രിയകളിൽ ഉയർന്ന കൃത്യത ഉറപ്പാക്കുവാനും രോഗിക്ക് കൂടുതൽ ആശ്വാസം പകർന്ന് വേഗത്തിൽ സുഖപ്രാപ്തി ലഭ്യമാക്കുവാനും സാധിക്കുമെന്ന് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ വിഭാഗം മേധാവിയും കൺസൾട്ടന്‍റുമായ ഡോ. ആർ. പദ്മകുമാർ പറഞ്ഞു. 

പരമ്പരാഗത രീതിയിലുള്ള ശസ്ത്രക്രിയ സംവിധാനങ്ങൾക്കപ്പുറം, ഇവിടെ എ.ഐ പ്ലാറ്റ്ഫോമിലൂടെ ഡാറ്റ അധിഷ്ടിത മാർഗനിർദേശം, കൃത്യമായ വിലയിരുത്തൽ, തത്സമയ ചികിത്സ വിവരങ്ങൾ ലഭ്യമാക്കൽ, സ്ഥിരതയാർന്ന ശസ്ത്രക്രിയഫലം നിർണയം എന്നിവ സാധ്യമാകും. കൂടാതെ കുറഞ്ഞ തോതിലു ടിഷ്യു ക്ഷതം മാത്രമാണ് ഉണ്ടാകുന്നുള്ളു എന്നതും രോഗിക്ക് വേഗത്തിൽ പഴയ ജീവിതചര്യകളിലേക്ക് മടങ്ങുവാനാകുന്നുവെന്നതും പ്രത്യേകതകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ശസ്ത്രക്രിയക്ക് ശേഷമുള്ള സമഗ്ര ഡോക്യുമെന്‍റേഷന് ഗുണകരമാകും വിധത്തിൽ ചികിത്സയുടെ വിശദമായ ഡാറ്റ ഈ സിസ്റ്റം രേഖപ്പെടുത്തുന്നു. എ.ഐ അധിഷ്ടിത ലേസർ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും ഫലപ്രാപ്തിയും ഉറപ്പ് നൽകാനാകുന്നുവെന്നതും ശ്രദ്ധേയമാണ്. വളരെ ചെറിയ മുറിവുകൾ മാത്രം അവശേഷിപ്പിക്കുന്ന ശസ്ത്രക്രിയക്ക് ശേഷം, രോഗിക്ക് തുടരെ തുടരെ ഡോക്ടറെ കാണേണ്ട സാഹചര്യമോ ദീർഘകാലം മരുന്ന് കഴിക്കേണ്ട ആവശ്യമോ ഉണ്ടായിരിക്കില്ല.  

ലേസർ ചികിത്സയിൽ പാർശ്വഫലങ്ങൾ വളരെ കുറവായിരിക്കും. രോഗം വീണ്ടും വരാനുള്ള സാധ്യത തടഞ്ഞ് പൂർണമായ രോഗമുക്തി ലഭ്യമാക്കാനുമാകും. പരമ്പരാഗത ഫിസ്റ്റുല ശസ്ത്രക്രിയയിൽ പലപ്പോഴും പേശിക്ഷതമുണ്ടാകാറുണ്ട്. ലേസർ അനുബന്ധ ഏനൽ വാൾ റീകൺസ്ട്രക്ഷൻ ചികിത്സ നടത്തുന്നതിനാൽ മലം അറിയാതെ പോകുന്ന അവസ്ഥ ഒഴിവാക്കുന്നതിനോടൊപ്പം രോഗത്തിന് പൂർണ ശമനവും ഉണ്ടാകുന്നു.

വെരിക്കോസ്      വെയിൻ ചികിത്സയിൽ ഏറ്റവും മികച്ച ട്രിപ്പിൾ തെറാപ്പി (ലേസർ, താക്കോൽദ്വാര ശസ്ത്രക്രിയ, സ്ക്ലീറോ) മാർഗം അവലംബിക്കുന്നതിലൂടെ രോഗം പൂർണമായും സുഖപ്പെടാനും തിരികെ വരാനുള്ള സാധ്യത ഇല്ലാതാക്കാനും കഴിയും. പൈൽസ്, ഫിസ്റ്റുല, ഫിഷർ, പൈലോനിഡൽ സയിനസ്സ്, വെരിക്കോസ് രോഗങ്ങൾക്കുള്ള ചികിത്സയിൽ കേരളത്തിൽ വിപ്ലവകരമായ മാറ്റത്തിനാണ് വി.പി.എസ് ലേക്‌ഷോർ ആശുപത്രി തുടക്കം കുറിച്ചിരിക്കുന്നത്. 

രോഗികൾക്ക് ലോകോത്തര പരിചരണം ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളാണ് വി.പി.എസ് ലേക്‌ഷോറിൽ ലഭ്യമാക്കി വരുന്നതെന്ന് മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ലേസർ ശസ്ത്രക്രിയ സൗകര്യം ഇക്കൂട്ടത്തിലെ സുപ്രധാനമായ ഒരു ചുവടുവെയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.പി.എസ് ലേക്‌ഷോര്‍ സി.ഇ.ഓ ജയേഷ് വി.നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ്, ഡോ. ഡി. മധുകർ പൈ, കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img