കൊച്ചി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ 46, 47 ഡിവിഷനുകളുമായി സഹകരിച്ച് ഇന്ന് (2026 സെപ്റ്റംബർ 27 ഞായറാഴ്ച) പൂണിത്തുറയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒൻപത് മണി മുതൽ പൂണിത്തുറ എൻ.എസ്.എസ് കരയോഗം ഹാളിലെ ശ്രീ പൂർണ്ണ ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം നിർവ്വഹിക്കും. കാർഡിയോളജി, ഗൈനക്കോളജി,യൂറോളജി, ഇ.എൻ.ടിജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. കൂടാതെ ഹോം കെയർ വിഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് സൗജന്യ ക്യാമ്പ് സേവനങ്ങൾക്കൊപ്പം ആശുപത്രിയിൽ ചികിത്സാ ഇളവുകൾ ലഭ്യമാകുന്ന പ്രിവിലേജ് കാർഡും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 99616 40000 എന്ന നമ്പറിൽ ബന്ധപ്പെടണം.








