07:23pm 14 November 2026
NEWS
വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി വി.പി.എസ് ലേക്‌ഷോര്‍ ബ്ലൂ സ്റ്റെപ്പ്സ് വാക്കത്തോൺ
14/11/2026  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി വി.പി.എസ് ലേക്‌ഷോര്‍ ബ്ലൂ സ്റ്റെപ്പ്സ് വാക്കത്തോൺ
HIGHLIGHTS

വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്സ്’ വാക്കത്തോൺ നടൻ കൈലാഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, സി.ഇ.ഒ ജയേഷ് വി. നായർ, ഡോ. എസ്. അനിത നമ്പ്യാർ, ഡോ. സുർത റാം വിഷ്ണോയ്, ഡോ. മറിയ വർഗീസ്, അജിത നന്ദകുമാർ, ടി. അനിൽകുമാർ എന്നിവർ സമീപം.

* ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും പ്രമേഹ നിയന്ത്രണത്തിന് ഏറെ ഗുണകരമാണെന്ന് നടൻ കൈലാഷ്
* അണിനിരന്നത് കുട്ടികൾ ഉൾപ്പെടെ പ്രായഭേദമന്യേ ആയിരത്തോളം ആളുകൾ

കൊച്ചി: ലോക ഡയബറ്റീസ് ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ സംഘടിപ്പിച്ച ബ്ലൂ സ്റ്റെപ്സ് വാക്കത്തോൺ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കുട്ടികൾ ഉൾപ്പെെട പ്രായഭേദമന്യേ ആയിരത്തോളം ആളുകൾ അണിനിരന്ന വാക്കത്തോൺ നടൻ കൈലാഷ്, മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റസീന സലാം, വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, സി.ഇ.ഒ ജയേഷ് വി. നായർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും പ്രമേഹ നിയന്ത്രണത്തിന് ഏറെ ഗുണകരമാണെന്ന് കൈലാഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വി.പി.എസ് ലേക്‌ഷോര്‍ സംഘടിപ്പിച്ച ഈ വാക്കത്തോണിലൂടെ ഡയബറ്റീസ് ബോധവത്കരണ പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രമേഹ ബോധവത്കരണ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഏറെ അനിവാര്യമായ ഘട്ടമാണിതെന്ന് മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ പറഞ്ഞു. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി. പ്രമേഹ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റസീന സലാം അഭിപ്രായപ്പെട്ടു. ജനങ്ങളിൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പ്രധാനമെന്നും അവർ പറഞ്ഞു. വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി അധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള പാതയാണ് വാക്കത്തോണിലൂടെ വി.പി.എസ് ലേക്‌ഷോര്‍ തുറന്നിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹം നിശബ്ദമായി മനുഷ്യരുടെ ആരോഗ്യത്തെ സങ്കീർണമാക്കുകയാണ്. ഇന്ത്യ ലോകത്തിലെ ഡയബറ്റീസ് തലസ്ഥാനമായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കാൻ ഇത്തരം ഉദ്യമങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുൻകൂട്ടിയുള്ള രോഗനിർണയവും കൃത്യമായ ഇടവേളകളിലെ പരിശോധനയും ആരോഗ്യകരമായ ജീവിതശൈലിയും പ്രമേഹത്തെ അകറ്റി നിർത്താനുള്ള മാർഗങ്ങളാണെന്ന് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ എൻഡോക്രിനോളജി വിഭാഗം മേധാവി ഡോ. വിവേക് മാത്യു പറഞ്ഞു. ലോകത്തിലെ 51 കോടി ജനങ്ങൾ പ്രമേഹബാധിതരാണെന്ന്  ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺൾട്ടന്‍റ് ഡോ. എസ്. അനിത നമ്പ്യാർ പറഞ്ഞു. ഭക്ഷണ ക്രമീകരണം, വ്യായാമം, ആവശ്യത്തിനുള്ള ഉറക്കം, കൃത്യമായ മരുന്ന് തുടങ്ങിയവയിലുടെ നിയന്ത്രിക്കാനാകുമെന്ന് അവർ കൂട്ടിച്ചേർത്തു. വി.പി.എസ് ലേക്‌ഷോര്‍ സി.ഇ.ഒ ജയേഷ് വി. നായർ സ്വാഗതവും ചീഫ് ഓഫ് മെഡിക്കൽ സർവിസസ് ഡോ. മറിയ വർഗീസ് നന്ദിയും പറഞ്ഞു. 

ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച വാക്കത്തോൺ പനങ്ങാട്, കുമ്പളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരികെ വി.പി.എസ് ലേക്‌ഷോറിൽ സമാപിച്ചു. സുംബ ഡാൻസ് ഉൾപ്പെടെ വിപുലമായ പരിപാടികളും വാക്കത്തോണിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. റിസേർച്ച് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്ത്യ (ആർ.എസ്.എസ്.ഡി.ഐ) കേരള ഘടകത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച വാക്കത്തോണിൽ വാക്കാറു വാക്കിംഗ് പാർട്ണറായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള നിരവധിയാളുകൾ പങ്കെടുത്തു. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താനുള്ള പ്രചോദനമാണ് വാക്കത്തോണിലൂടെ ലഭിച്ചതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എല്ലാവരും മാതൃകയാക്കണമെന്നും അവർ പറഞ്ഞു. 

പ്രമേഹ ബോധവത്കരണവും സൗജന്യ പരിശോധനയും
പ്രമേഹം മുൻകൂട്ടി തിരിച്ചറിഞ്ഞ് സങ്കീർണതകളൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ലോക ഡയബറ്റീസ് ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലും വിവിധ മെട്രോ സ്റ്റേഷനുകളിലുമായി സംഘടിപ്പിച്ച സൗജന്യ പ്രമേഹ പരിശോധനയിലും നിരവധി ആളുകൾ പങ്കെടുത്തു. ആശുപത്രിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ ഡോ. അനിത നമ്പ്യാർ, ചീഫ് ഡയറ്റീഷ്യൻ ഡോ. മഞ്ജു പി. ജോർജ് എന്നിവർ സംസാരിച്ചു. 

99 രൂപയ്ക്ക് പ്രത്യേക പരിശോധന പാക്കേജ് അവതരിപ്പിച്ച് വി.പി.എസ് ലേക്‌ഷോര്‍ 
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പ്രത്യേക ഡയബറ്റീസ് പരിശോധന പാക്കേജ് അവതരിപ്പിച്ചു. 2500 രൂപയോളം നിരക്ക് വരുന്ന പരിശോധനകളാണ് ഇളവുകളോെട  99 രൂപയ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. നവംബർ 30 വരെ ആശുപത്രിയിലെത്തി ഈ സേവനം പ്രയോജനപ്പെടുത്താനാകും. കൂടുതൽ വിവരങ്ങൾക്ക്: 99616 40000.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img