11:40pm 11 July 2026
NEWS
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് വി പി നന്ദകുമാര്‍ ഒന്നര മില്യണ്‍.ഡോളര്‍ നല്‍കി
11/07/2026  05:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് വി പി നന്ദകുമാര്‍ ഒന്നര മില്യണ്‍.ഡോളര്‍ നല്‍കി
HIGHLIGHTS

വി പി നന്ദകുമാറിനേയും പത്‌നി സുഷമ നന്ദകുമാറിനേയും അവരുടെ സാമൂഹ്യ സേവനങ്ങള്‍ മുന്‍ നിര്‍ത്തി പ്രത്യേകം ആദരിച്ചപ്പോൾ .

വലപ്പാട്- ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനകളിലൊന്നായ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന് ഒന്നര മില്യണ്‍ യുഎസ് ഡേളര്‍ സംഭാവന നല്‍കി മണപ്പുറം ഫിനാന്‍സ് എംഡിയും ചെയര്‍മാനുമായ വി പി നന്ദകുമാര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള ശക്തമായ പ്രതിബദ്ധതയാണ് നന്ദകുമാര്‍ ഈ നടപടിയിലൂടെ വീണ്ടും തെളിയിച്ചത്.

വ്യവസായ രംഗത്ത് മുന്‍ നിരയില്‍ തുടരുന്നതിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയും കാത്തു സൂക്ഷിക്കുന്ന നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷനിലൂടെയും ലയണ്‍സ് പ്രസ്ഥാനത്തിലൂടെയും എണ്ണമറ്റ സേവന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലും പുറത്തും നടത്തുന്നത്. ആഗോള തലത്തില്‍  വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ദുരന്ത നിവാരണം, യുവജന ശാക്തീകരണം, കാഴ്ച സംരക്ഷണം തുടങ്ങിയ മേഖലകളിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഭാവന  ഉപയോഗിക്കുക.  

ഹോങ്കോങ്ങില്‍ നടന്ന ലയണ്‍സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍, വി പി നന്ദകുമാറിനേയും പത്‌നി സുഷമ നന്ദകുമാറിനേയും അവരുടെ സാമൂഹ്യ സേവനങ്ങള്‍ മുന്‍ നിര്‍ത്തി പ്രത്യേകം ആദരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img