07:39pm 17 September 2026
NEWS
ഫോബ്‌സ് പട്ടികയിൽ തിളങ്ങി വി.പി. മുഹമ്മദ് മിയാൻദാദ്: തുടർച്ചയായി നാലാം തവണയും അംഗീകാരം
16/09/2026  03:56 PM IST
nila
ഫോബ്‌സ് പട്ടികയിൽ തിളങ്ങി വി.പി. മുഹമ്മദ് മിയാൻദാദ്: തുടർച്ചയായി നാലാം തവണയും അംഗീകാരം

ദോഹ:​ഖത്തറിലെ പ്രമുഖആരോഗ്യപരിപാലന സ്ഥാപനമായ നസീംഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടറും 33 ഹോൾഡിംഗ്‌സ് ഗ്ലോബൽ ചെയർമാനുമായ വി.പി. മുഹമ്മദ് മിയാൻദാദ് ഫോബ്‌സ് മിഡിൽ ഈസ്റ്റ് 'ടോപ് ഹെൽത്ത് കെയർ ഫൗണ്ടേഴ്‌സ്' പട്ടികയിൽ ഇടംനേടി. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം ഈ അന്താരാഷ്ട്ര പ്രശസ്തിയുള്ള പട്ടികയിൽ ഇടംപിടിക്കുന്നത്.
​ആരോഗ്യ സേവന രംഗത്ത് നൽകിയ മികച്ച സംഭാവനകളും നേതൃമികവും ആഗോളതലത്തിലേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതുമാണ് ഈ നേട്ടത്തിന് ആധാരം.ഖത്തറിൽ അത്യാധുനിക സർജിക്കൽ, മെഡിക്കൽ, ഡെന്റൽ, വെൽനസ് സെന്ററുകൾക്ക് പുറമേ ഉമ്മുസലാൽ ഏരിയയിൽ പുതിയ നസീം ഹോസ്പിറ്റലും മെഡിക്കൽ സെന്ററും സജ്ജമാക്കി.എ.ബി.എം 4 സയന്റിഫിക്, ഡിഫെൻഡെന്റൽ ലാബ് തുടങ്ങിയവയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഹെൽത്ത്‌കെയർ, മെഡിക്കൽ എജ്യുക്കേഷൻ സേവനങ്ങളും 
മുഹമ്മദ് മിയാൻദാദിന്റെ നേതൃമികവിന്റെ പ്രതിഫലനമാണ്.ഈ അംഗീകാരം വ്യക്തിപരമല്ല, മറിച്ച് ഞങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ്. എല്ലാവർക്കും ലഭ്യമാകുന്ന ലോകോത്തര ഹെൽത്ത്‌കെയർ സംവിധാനം നിർമ്മിക്കാനുള്ള ഖത്തറിന്റെ കാഴ്ചപ്പാടിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വി.പി. മുഹമ്മദ് മിയാൻദാദ്പറഞ്ഞു.
ഖത്തറിന് പുറമേ ആഫ്രിക്ക ആസ്ഥാനമായുള്ള മെഡിനോവ ഹെൽത്ത്‌കെയറിന്റെ ചെയർമാൻ കൂടിയാണ് 
വി.പി. മുഹമ്മദ് മിയാൻദാദ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img