09:55am 13 November 2026
NEWS
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യത്തിനും ലഹരിക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന മുന്നണിക്ക് വോട്ട് നല്‍കുക കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
14/06/2025  08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യത്തിനും ലഹരിക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന മുന്നണിക്ക് വോട്ട് നല്‍കുക കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കൊച്ചി : കേരളം അതിരൂക്ഷമായ മദ്യ-ലഹരി ഉപയോഗത്തിന്‍റെ ദുരന്തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ലഹരി പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ശക്തമായ താക്കീതായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മാറണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി. മദ്യ-ലഹരിയെ അനൂകൂലിക്കാത്ത മുന്നണിക്കും സ്ഥാനാര്‍ത്ഥിക്കും വോട്ട് നല്‍കണമെന്നും അതുവഴി കേരളത്തെ നന്മയുടെ പാതയിലേക്ക് നയിക്കുന്നതിന് അവസരമൊരുക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന മധ്യമേഖല നേതൃയോഗം വിലയിരുത്തി.2016 മാർച്ച് 31 ന് 29 ബാറുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ 2025 ജനുവരി 31 ന് ബാറുകളുടെ എണ്ണം 947 ആയി 289ബവ്കോ ഔട്ട് ലൈറ്റുകൾക്കു പുറമേയാണിത്.ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ സമ്പൂർണ ലഹരി വിമുക്ത കേരളത്തിന് വേണ്ടി പഴുതടച്ച നിയമം കൊണ്ടുവരുമെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ ഏറെ സ്വാഗതം ചെയ്യുന്നതായി സമിതി ചൂണ്ടിക്കാട്ടി. സ്കൂൾ കുട്ടികൾക്കു സുലഭമായി ലഹരി വസ്തുക്കൾ ലഭിക്കുന്നതു സംസ്ഥാന സർക്കാരിൻ്റെ കഴിവുകേടുകൊണ്ടാണെന്നും എല്ലാം ശരിയാക്കി തരാമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എൽ ഡി എഫ് സർക്കാർ ലഹരി വസ്തുക്കളുടെ വിഹാരകേന്ദ്രമായി കേരളത്തെ മാറ്റിയിരിക്കുകയാണ്. ലഹരിക്കെതിരെയുള്ള സർക്കാർ നടപടി അപഹാസ്യമെന്ന് യോഗം കൂട്ടി ചേർത്തു.ഇടതുമുന്നണി സർക്കാർ തുടരുന്ന അപകടകരമായ മദ്യ നയത്തിനെതിരെ കേരള സമൂഹത്തിൻ്റെ എതിർപ്പ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലൂടെ പ്രകടമാകുമെന്ന് സമിതി വിലയിരുത്തി.പിണറായി സർക്കാരിൻ്റെ ജനദ്രോഹ മദ്യനയത്തെ തുറന്ന് കാണിച്ച് കൊണ്ട് വിവിധ മദ്യ, ലഹരി വിരുദ്ധ കൂട്ടായ്മകളെ പങ്കെടുപ്പിച്ച് കൊണ്ട് നിലമ്പൂർ മണ്ഡലത്തിൽ പ്രചാരണ രംഗത്ത് ഉണ്ടാകും.ലഹരിയുടെ ഹബ്ബാക്കി കേരളത്തെ മാറ്റിയവർക്കെതിരെ ഉപതിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന മധ്യമേഖല നേതൃസമ്മേളനം വ്യക്തമാക്കി. നേതൃസമ്മേളനം മധ്യമേഖല ഡയറക്ടര്‍ ഫാ. ആന്‍റണി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.  മധ്യമേഖല പ്രസിഡൻറ് ജെയിംസ് കോറമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറി ബോണി സേവ്യര്‍ ,  ഫാ. ജെയിംസ് ഐക്കരമറ്റം, ഫാ. ജോസഫ് ഷെറിന്‍,  എം.ഡി. റാഫേല്‍, റോജസ് എം.ജോര്‍ജ്, സെലിന്‍ പ്രകാശ്, ഷൈബി പാപ്പച്ചൻ,  സില്‍ബി ചുനയംമാക്കല്‍,  ജോണി കണ്ണാടന്‍, ചെറിയാൻ മുണ്ടാടൻ, അലക്സ് മുല്ലേപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img