01:10am 30 April 2026
NEWS
ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് ആരോപിച്ച കോൺ​ഗ്രസ് നേതാവിന്റെ മന്ത്രികസേര തെറിച്ചു
11/08/2025  07:16 PM IST
nila
ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് ആരോപിച്ച കോൺ​ഗ്രസ് നേതാവിന്റെ മന്ത്രികസേര തെറിച്ചു

ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് ആരോപിച്ച കർണാടകയിലെ മന്ത്രിയുടെ കസേര തെറിച്ചു. കർണാടകയിലെ സഹകരണ വകുപ്പ് മന്ത്രി കെ.എൻ.രാജണ്ണയ്ക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. കോൺഗ്രസ് നേതൃത്വം കെ.എൻ.രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു. 

രാഹുൽ ​ഗാന്ധി കർണാടകയിലെ വോട്ടർപട്ടിക ഉയർത്തിക്കാട്ടി ദേശീയതലത്തിൽ നിർണായക രാഷ്ട്രീയ നീക്കം ഉയർത്തുന്നതിനിടെ കെ.എൻ.രാജണ്ണ നടത്തിയ പ്രസ്താവന കോൺ​ഗ്രസിന് തിരിച്ചടിയായിരുന്നു. ഇതോടെയാണ് ഹൈക്കമാൻഡ് രാജണ്ണയുടെ രാജി ആവശ്യപ്പെടാൻ കർണാടക കോൺ​ഗ്രസ് നേതൃത്വത്തിന് നിർദ്ദേശം നൽകിയത്. 

‘‘എന്നാണു വോട്ടർപട്ടിക തയാറാക്കിയത്? നമ്മുടെ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ്. അന്ന് എല്ലാവരും കണ്ണ‌ച്ചു മിണ്ടാതിരിക്കുകയായിരുന്നോ? പറയാനാണെങ്കിൽ പല കാര്യങ്ങളുമുണ്ട്. ക്രമക്കേട് ന‌ടന്നു എന്നതു സത്യമാണ്. അതു ന‌ടന്നത് നമ്മുടെ കൺമുന്നിലാണ്. നമ്മൾ ലജ്ജിക്കണം. അന്ന് നമ്മളതു ശ്രദ്ധിച്ചില്ല. കൃത്യസമയത്തു പ്രതികരിക്കണ്ടത് നേതാക്കളു‌ടെ കടമയാണ്. കരടു വോ‌ട്ടർ പട്ടിക തയാറാക്കിയപ്പോൾത്തന്നെ നമ്മൾ എതിർപ്പ് അറിയിക്കേണ്ടതായിരുന്നു. അത് നമ്മുെ കടമയാണ്. അന്ന് നമ്മൾ നിശബ്ദരായിരുന്നിട്ട് ഇപ്പോൾ സംസാരിക്കുകയാണ്.’’ – എന്നായിരുന്നു രാജണ്ണയുടെ വാക്കുകൾ.

മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് രാജണ്ണ. രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img