NEWS
മാമൂറ വോളിബോൾക്ലബ്ബ് പത്താംവാർഷിക നിറവിൽ:പുതിയ ജഴ്‌സി പ്രകാശനം ചെയ്തു
29/11/2025 06:34 PM IST
nila

ദോഹ: ജഴ്‌സി പ്രകാശനവുമായി മാമൂറ വോളിബോൾ ക്ലബ്ബിന്റെ പത്താം വാർഷികത്തിന്
ഉജ്വലതുടക്കം.
വോളിബോൾ കളിക്കാരുടെ കൂട്ടായ്മയായ മാമൂറ വോളിബോൾ ക്ലബിൻ്റെ 2026 വർഷത്തെ ജഴ്സി പ്രകാശനം നടന്നു.
പത്താം വാർഷികത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ജഴ്സിയുടെ മുഖ്യ പ്രായോജകർ മിത്സുബിഷി മോട്ടോർസ് ആണ്.
മാമൂറ കാംബ്രിഡ്ജ് വോളിബോൾ കോർട്ടിൽ നടന്ന ചടങ്ങിൽ ഐസിബിഫ് വൈസ് പ്രസിഡൻ്റ് റഷീദ് അഹ്മദ്, ഐഎസ് സി മാനേജിംഗ് കമ്മറ്റി അംഗം അസീം എന്നിവർ ജഴ്സി പ്രകാശനം നിർവ്വഹിച്ചു.
മാമൂറ വോളി ടീം മാനേജർ ഇഖ്ബാൽ, കേപ്റ്റൻ ഉബൈദ് ചാലിൽ, മുൻ വോളിബോൾ താരം കെപി റഷീദ് കള്ളാട് എന്നിവർ സംസാരിച്ചു. ടീം അഡ്മിൻമാരായ മുഹമ്മദ് റാഫി സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു. പത്താം വാർഷികത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










