
ദോഹ : സംയുക്ത ജമാ - അത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ, സമസ്ത കേരള ജംഇ യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലികുട്ടി മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും ഹിലാൽ അരോമ ദർബാർ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
പ്രസിഡന്റ് നാസർ നീലിമയുടെ അദ്യക്ഷതയിൽ കേരള ഇസ്ലാമിക് സെന്റർ പ്രസിഡന്റ് എ വി അബൂബക്കർ അൽ ഖാസിമി അനുസ്മരണ പ്രഭാഷണം നടത്തി. പണ്ഡിതന്മാരുടെ മരണം ലോകത്തിന്റെ മരണമാണെന് അദ്ദേഹം അഭിപ്രായപെട്ടു .
വിഷയങ്ങളിലുള്ള അവഗാഹമാണ് ആലികുട്ടി മുസ്ലിയാറെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷൻ ( SMF )സുന്നി യുവജന സംഗം ( SYS ) എന്നി സംഘടനയുടെ തൃശൂർ ജില്ലയിൽ ആ കാലത്ത് ഒന്നായി പ്രവർത്തിക്കാൻ അവസരം കിട്ടിയതായും അദ്ദേഹം ഓർത്തെടുത്തു.
ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ, കോഴിക്കോട് ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ എന്നിവരും അനുസ്മരണം നടത്തി.
വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ അനുശോചന പ്രമേയം വൈസ് പ്രസിഡന്റ് സമീർ കൊച്ചേരി അവധരിപ്പിച്ചു.
കുന്നോത്ത് സ്രാബി ഇമാമും ദാറുൽ ഉലും മദ്രസയിൽ അദ്ധ്യാപകനുമായ അബ്ദുൽ റഷീദ് പ്രാർത്ഥന നിർവഹിച്ചു.
ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ടു സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി നസീർ പി പി കെ നന്ദിയും രേഖപെടുത്തി.











