
ദോഹ :സംയുക്ത ജമാ - അത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ഫെബ്രുവരി 27 വെള്ളിയാഴ്ച ഹെറിട്ടേജ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് പരിധിയിലെ മുഴുവൻ നാട്ടുകാരെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ ഇഫ്താർ മജ്ലിസ് സ്നേഹ വിരുന്ന് @26 സംഘടിപ്പിക്കുന്നു ....
വില്ല്യാപ്പള്ളികാരുടെ ഗൃഹാതുര സ്മരണ ഉണർത്തുന്ന തരത്തിലുള്ള നോമ്പ് തുറ വിഭവങ്ങൾ ഉൾപ്പെടുത്തി വളരെ നാടൻ രൂപത്തിലാണ് ഇഫ്താർ സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
ദോഹയിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ അറിയപ്പെടുന്ന വ്യക്തിതങ്ങൾ,വ്യവസായ പ്രമുഖർ എന്നിവർ സാന്നിധ്യം അറിയിക്കും..
വൈകിട്ട് 4:30 നോട് കൂടി ആരംഭിക്കുന്ന ഇഫ്താർ മജ്ലിസ്ൽ ശറഫുദ്ധീൻ ബാഖവി റമദാൻ സന്ദേശം നൽകും.സഫാരി സൈനുൽ ആബിദീൻ ഉത്ഘാടനം ചെയ്യും
വില്ല്യാപ്പള്ളി പ്രദേശത്തെ മുഴുവൻആളുകളും കുടുംബ സമേതം ഇഫ്താർ മജ്ലിസ് സ്നേഹ വിരുന്നിൽ @26 പങ്കെടുക്കണമെന് അറിയിക്കുന്നു..
വി. എം. ജെ ഭാരവാഹികൾ, ഇഫ്താർ മജ്ലിസ് സ്നേഹ വിരുന്നു @26 സംഘാടക സമിതി എന്നിവർ സംയുക്തമായി അറിയിച്ചു











