NEWS
തയ്യിൽ കുഞ്ഞബ്ദുള്ള ഹാജിയ്ക് ഊഷ്മളമായ വരവേൽപ്പ് നൽകി വി എം ജെ ഖത്തർ ചാപ്റ്റർ
21/07/2026 03:25 PM IST
nila

ദോഹ : വടക്കേ മലബാറിലെ പ്രശസ്തമായ മത സാമൂഹിക വിദ്യാഭ്യാസ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ടതിനു ശേഷം ഖത്തറിൽ ആദ്യമായി എത്തിയ തയ്യിൽ കുഞ്ഞബ്ദുള്ള ഹാജിയ്ക് മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ഭാരവാഹികളും നേതാക്ന്മാരും ചേർന്നു വിമാനതാവളത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.
പ്രസിഡന്റ് നാസർ നീലിമ,ഉപദേശക സമിതി
ചെയർമാൻ പി വി എ നാസർ, വൈസ് ചെയർമാൻ കെ എം നാസർ ഹാജി, വി എം ജെ ഭാരവാഹികളായ പി പി നാസർ,ഇ എം കുഞ്ഞമ്മദ്, കെ എം ഫൈസൽ, അലിഫ് വിദ്യാഭ്യാസ വിങ്ങ് ചെയർമാൻ ഡോക്ടർ നൗഷാദ് തയ്യിൽ , വി സേവ് ചെയർമാൻ ഫൈസൽ അരോമ, ഭരണ സമിതി മെമ്പർ റിനാസ് തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











