11:00pm 06 November 2026
NEWS
Vmj ഖത്തർ അലിഫ് വിദ്യഭ്യാസ വിംഗ് പദ്ധതി വിശദീകരണവും പോസ്റ്റർ പ്രകാശനവും നടന്നു
17/02/2025  02:30 PM IST
Vmj ഖത്തർ അലിഫ് വിദ്യഭ്യാസ വിംഗ് പദ്ധതി വിശദീകരണവും പോസ്റ്റർ പ്രകാശനവും നടന്നു

ദോഹ : നാല് പതിറ്റാണ്ടു കാലത്തെ പ്രവർത്ഥന മികവിൽ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർന്റെ അലിഫ് വിദ്യാഭ്യാസ  വിങ്ങിന്റെ പദ്ധതി വിശദീകരണവും പോസ്റ്റർ പ്രകാശ്നവും മിസ്റ്റർ ഗ്രിൽ റെസ്റ്റോറന്റ് ൽ വെച്ച്  നടന്നു .അലിഫ് വിങ് ചെയർമാൻ ഡോക്ടർ നൗഷാദ് തയ്യിൽന്റെ അദ്യക്ഷതയിൽ ICBF  മാനേജിങ് കമ്മിറ്റി മെമ്പർ ജാഫർ തയ്യിൽ ഉത്ഘാടനം നിർവഹിച്ചു.

വി എം ജെ ഖത്തർ ചാപ്റ്റർ മുഖ്യ രക്ഷധികാരി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജിഇൽ നിന്നും  വി എം ജെ ഖത്തർ ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ ഇ എം കുഞ്ഞമ്മദ് പോസ്റ്റർ ഏറ്റു വാങ്ങി.ദോഹയിലെ അറിയപ്പെടുന്ന ബിസിനസ് പ്രമുഖൻ അഷ്‌റഫ്‌ റയ്യാൻ വടകര പദ്ധതിയുടെ ഫണ്ട്‌ ഉത്ഘാടനം വിഎം ജെ സീനിയർ വൈസ് പ്രസിഡന്റ്‌ തിയ്യാറമ്പത്ത് കുഞ്ഞമ്മദ് ന് നൽകി നിർവഹിച്ചു.

വി എംജെ ഖത്തർ കമ്മിറ്റി യുടെ വിവിധ പദ്ധതികളെ കുറിച്ച് ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ വിശദീകരിച്ചു .ജാഫർ തയ്യിലിനു ഉപഹാരം ഉപദേശക സമിതി വൈസ് ചെയർമാൻ കെ എം നാസർ,അഷ്‌റഫ്‌ റയ്യാൻ വടകര യ്ക്ക് ഉപഹാരം വി എം ജെ ട്രെഷരാർ ഷംസീർ വെങ്കപ്പെറ്റ,ഇസ്മായിൽ ഒ ടി യ്ക്ക് ഉപഹാരം ഓർഗനൈസിങ്‌ സെക്രട്ടറി നസീർ പി പി കെ കൈമാറി 

വി എം ജെ ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ടു, കനിവ് പദ്ധതി കൺവീണർ എംപി ഇല്യാസ് എന്നിവർ ആശംസകൾ നേർന്നു പ്രാർഥന  അലിഫ് ട്രെഷരാർ ഫൈസൽ ചാളക്കൽ സ്വാഗതം അലിഫ് കൺവീണർ സജീർ നടുക്കണ്ടി നന്ദി അലിഫ് വൈസ് ചെയർമാൻ സഹദ് കാർത്തികപള്ളി നിർവഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img