07:10am 12 November 2026
NEWS
സെലിബ്രറ്റിക്കും സാധാരണക്കാരനും ഒരുനിയമം; കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി വി എം വിനുവിന് തിരിച്ചടി
19/11/2025  02:49 PM IST
nila
സെലിബ്രറ്റിക്കും സാധാരണക്കാരനും ഒരുനിയമം; കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി വി എം വിനുവിന് തിരിച്ചടി

കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തത് ചോദ്യം ചെയ്ത് സംവിധായകൻ വി എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.  വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.  സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥിയായിരുന്നു വി എം വിനു. 

ഹൈക്കോടതി ഹർജി തള്ളിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ വി.എം. വിനുവിന് മത്സരിക്കാനാകില്ല. കോഴിക്കോട് കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചയാൾക്ക് തന്നെ മത്സരിക്കാൻ കഴിയാതെ വരുന്നത് യുഡിഎഫിന് തിരിച്ചടിയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img