ആ ചേച്ചിയുടെ നോട്ടം എന്റെ ചെസ്റ്റിലായിരുന്നു; ബസ് യാത്രയിലെ അനുഭവം തുറന്നു പറഞ്ഞ് യുവതി

യാത്രകളിൽ സ്ത്രീകൾ നേരിടുന്ന “തുറിച്ചുനോട്ട” അനുഭവങ്ങളെക്കുറിച്ച് പലപ്പോഴും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ, ഈ വിഷയം വീണ്ടും ചർച്ചയാകുകയാണ്. വ്ലോഗർ സ്നേഹ തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ച അനുഭവമാണ് സൈബറിടങ്ങളിൽ തുറിച്ചു നോട്ടം വീണ്ടും ചർച്ചാവിഷയമായിരിക്കുന്നത്.
ബസിൽ യാത്ര ചെയ്യുന്നതിനിടെ, തനിക്കടുത്തിരുന്ന ഒരു സ്ത്രീ തന്നെയാണ് തുറിച്ച് നോക്കിയതെന്ന് സ്നേഹ പറയുന്നു. “ആ ചേച്ചിയുടെ നോട്ടം നേരെ എന്റെ ചെസ്റ്റിലായിരുന്നു. എന്താണ് ആർക്കും അങ്ങനെ നോക്കാനുള്ള അവകാശം?” – വീഡിയോയിൽ സ്നേഹ ചോദിക്കുന്നു.
“ഞാൻ നോക്കുമ്പോൾ ആ ചേച്ചി സാരിയാണ് ധരിച്ചിരുന്നത്, അതും വയർ കാണിച്ചുകൊണ്ട്. അപ്പോൾ എന്താണ് പ്രശ്നം – എന്റെ ഡ്രസ്സിംഗാണോ, അതോ ആ ചേച്ചിയുടേതോ?” സ്നേഹ ചോദിക്കുന്നു.
സ്നേഹയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചത്. ചിലർ അവളുടെ തുറന്ന പ്രതികരണത്തെ പിന്തുണയ്ക്കുമ്പോൾ, മറ്റുചിലർ അതിനെ വിമർശിക്കുന്നു. സ്ത്രീകൾക്കും സ്ത്രീകളെ തന്നെ വിലയിരുത്താനുള്ള പ്രവണതയാണിതിലൂടെ വെളിവാകുന്നതെന്ന് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.











