08:12am 21 January 2025
NEWS
റഷ്യൻ യുവതിക്കുനേരെ ലൈം​ഗികാതിക്രമം കാട്ടിയ വ്ലോ​ഗർക്കായി അന്വേഷണം

08/12/2024  01:37 PM IST
nila
റഷ്യൻ യുവതിക്കുനേരെ ലൈം​ഗികാതിക്രമം കാട്ടിയ വ്ലോ​ഗർക്കായി അന്വേഷണം

പനാജി: റഷ്യൻ യുവതിക്കുനേരെ ലൈം​ഗികാതിക്രമം കാട്ടിയ ബം​ഗ്ലാദേശ് വ്ലോ​ഗർക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ​ഗോവയിലെ പനാജിയിലുള്ള ബീച്ചിലാണ് വിനോദസഞ്ചാരിയായ റഷ്യൻ യുവതി ലൈം​ഗികാതിക്രമത്തിന് ഇരയായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗോവ പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബർ വിഭാ​ഗമാണ് അന്വേഷണം നടത്തുന്നത്. 

ഗോവ ബീച്ചിൽ വെച്ച് സഞ്ചാരിയായ റഷ്യൻ യുവതിക്ക് നേരെ ബംഗ്ലാദേശി വ്ലോഗർ ലൈംഗികാതിതിക്രമം നടത്തി എന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിൽ കൂടി ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തത്. ഗോവ പോലീസിനേയും ടൂറിസം വകുപ്പിനേയുമടക്കം ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. 40 സെക്കന്റുള്ള വീഡിയോയും ഇയാൾ പങ്കുവെച്ചിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img