08:13am 13 November 2026
NEWS

ഞാൻ സെഡ്യൂസ് ചെയ്തതുകൊണ്ടാണ് അയാൾ സ്വയംഭോഗം ചെയ്തത് എന്നാണ് പറയുന്നത്; വിമർശനങ്ങളോട് പ്രതികരിച്ച് അരുണിമ

15/10/2025  10:19 AM IST
nila
  ഞാൻ സെഡ്യൂസ് ചെയ്തതുകൊണ്ടാണ് അയാൾ സ്വയംഭോഗം ചെയ്തത് എന്നാണ് പറയുന്നത്; വിമർശനങ്ങളോട് പ്രതികരിച്ച് അരുണിമ

ട്രാവൽ വ്ലോഗിലൂടെ സൈബർ താരമായ യുവതിയാണ് അരുണിമ. ബാക്ക്പാക്കർ അരുണിമ എന്ന അക്കൗണ്ടിലൂടെയാണ് താരം തന്റെ യാത്രകളിലെ വിശേഷങ്ങൾ ഫോളവേഴ്സുമായി പങ്കുവെക്കാറുള്ളത്. തുർക്കി യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവവും അരുണിമ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.  ലിഫ്റ്റ് ചോദിച്ച് താൻ കയറിയ കാറിലെ ഡ്രൈവർ സ്വയംഭോഗം ചെയ്യുന്ന വീഡിയോ യുവതി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ യുവതിയെ പിന്തുണച്ചും വിമർശിച്ചും നിരവധിപേർ രം​ഗത്തെത്തി. ഇപ്പോഴിതാ, തനിക്കുനേരേ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് അരുണിമ. 

റീച്ചിന് വേണ്ടിയാണ് അരുണിമ ഇത്തരത്തിൽ വീഡിയോ അപ്‍ലോഡ് ചെയ്യുന്നതെന്ന വിമർശനങ്ങളോടാണ് അരുണിമ പ്രതികരിച്ചിരിക്കുന്നത്.  ‘ഉളുപ്പില്ലാത്ത ചില മലയാളികൾ’ എന്ന തലക്കെട്ടോടെയാണ് അരുണിമ തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ ഇതിനെതിരെയുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം വീട്ടിലുള്ളവരുടെ സ്വഭാവമായിരിക്കും തന്റെയും സ്വഭാവം എന്ന് കരുതിയാണ് ചിലർ ഇത്തരത്തിലുള്ള റിയാക്ഷൻ വീഡിയോ ചെയ്യുന്നതെന്നും, കൂടുതൽ ഒന്നും പറയാനില്ലെന്നും അരുണിമ പറയുന്നു.

"കുറേ സുഹൃത്തുക്കൾ വീഡിയോ അയച്ചു തന്നു. എനിക്കിവിടെ നെറ്റ് വർക്ക് കുറവാണ്. തുർക്കിയിൽ എനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വേറെ ആളുകൾ വീഡിയോ ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് അവർ പറയുന്നത്? ഒന്നും പറയാനില്ല. ആറു മാസം മുമ്പ് ഹോണ്ടുറാസിലുള്ളപ്പോഴത്തെ വിഡിയോ എടുത്ത് അതേപ്പറ്റിയൊക്കെ പറയുന്നുണ്ട്. എന്തൊക്കെ ഞാൻ കേൾക്കണം. ഒന്നും പറയാനില്ല. പോയ് ചത്തൂടേ എന്നേ എനിക്ക് ചോദിക്കാനുള്ളൂ. സ്വന്തം വീട്ടിലുള്ളവരുടെ സ്വഭാവമായിരിക്കും എന്റേയും സ്വഭാവം എന്നു കരുതിയാകും വീഡിയോ ഇടുന്നത്. കൂടുതൽ ഒന്നും പറയുന്നില്ല, പറഞ്ഞാൽ കൂടിപ്പോകും. എന്നെ വച്ച് ഇവർ പൈസയുണ്ടാക്കുകയാണ്. ഞാൻ റീച്ചിന് വേണ്ടി ആ വ്യക്തിയെ സെഡ്യൂസ് ചെയ്തതുകൊണ്ടാണ് അയാൾ സ്വയംഭോഗം ചെയ്തത് എന്നാണ് പറയുന്നത്. ഇതൊക്കെ പറയാൻ ഉളുപ്പില്ലേ? സ്വന്തം വീട്ടിലെ ആർക്കെങ്കിലും ഇതുപോലെ സംഭവിച്ചാൽ അവന്മാർ അതെടുത്ത് റിയാക്ഷൻ വിഡിയോ ചെയ്യുമോ?" അരുണിമ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img