NEWS
വി.കെ അജിയെ പ്രസ് ക്ലബ് അനുസ്മരിച്ചു
18/01/2025 04:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: അന്തരിച്ച എറണാകുളം പ്രസ് ക്ലബ് അംഗവും സീനിയർ ഫോട്ടോഗ്രാഫറുമായ വി.കെ അജിയെ അനുസ്മരിച്ചു. എറണാകുളം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മുൻ ചീഫ് ഫോട്ടോഗ്രാഫർ വി.എസ് ഷൈൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡൻ്റ് ആർ.ഗോപകുമാർ അധ്യക്ഷനായ ചടങ്ങിൽ ട്രഷറർ അഷ്റഫ് തൈവളപ്പ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജിപ്സൺ സിക്കേര, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ജിജോ സിറിയക്, ചീഫ് റിപ്പോർട്ടർ സിറാജ് കാസിം, സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ആർ.ആർ ജയറാം, മുൻ പ്രസ് ക്ലബ് പ്രസിഡൻ്റ് കെ.രവികുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം.ഷജിൽ കുമാർ സ്വാഗതവും, ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ പി.ആർ രാജേഷ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









