06:50am 11 September 2026
NEWS
കുടുംബവഴക്കിനെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു
03/11/2025  09:48 PM IST
nila
കുടുംബവഴക്കിനെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു

കുടുംബവഴക്കിനെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കരിച്ചൽ കൊച്ചുപള്ളി സ്വദേശിനി അർച്ചന ചന്ദ്ര എന്ന ഇരുപത്തേഴുകാരിയാണ് മരിച്ചത്. ഇന്നു വൈകുന്നേരം ആറുമണിയോടെയാണ് അർച്ചന കിണറ്റിൽ ചാടിയത്. യുവതിയെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ സഹോദരൻ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് അർച്ചന. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വിഴിഞ്ഞത്തു നിന്നും പൂവാറിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അർച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img