02:58pm 09 November 2026
NEWS
വിഴിഞ്ഞം തുറമുഖത്തിന്റെ ഫുൾ ക്രെഡിറ്റ് സിപിഎമ്മിനും ഇടത് സർക്കാരുകൾക്കുമെന്ന് ദേശാഭിമാനി എഡിറ്റോറിയൽ
01/05/2025  10:23 AM IST
nila
വിഴിഞ്ഞം തുറമുഖത്തിന്റെ ഫുൾ ക്രെഡിറ്റ് സിപിഎമ്മിനും ഇടത് സർക്കാരുകൾക്കുമെന്ന് ദേശാഭിമാനി എഡിറ്റോറിയൽ

വിഴിഞ്ഞം തുറമുഖത്തിന്റെ ഫുൾ ക്രെഡിറ്റ് സിപിഎമ്മിനും ഇടത് സർക്കാരുകൾക്കും നൽകി സിപിഎം മുഖപത്രത്തിന്റെ എഡിറ്റോറിയൽ.  ഇ കെ നായനാർ സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിയുടെ തുടക്കമെന്നാണ് ദേശാഭിമാനിയുടെ മുഖപത്രത്തിൽ പറയുന്നത്. യുഡിഎഫ് സർക്കാർ കരാർ ഒപ്പിട്ടെന്ന് ലേഖനം സമ്മതിക്കുന്നുണ്ടെങ്കിലും അത് സിപിഎമ്മിന്റെ നിരന്തര സമരത്തിന്റെ ഫലമെന്നാണ് ​​ദേശാഭിമാനി പറയുന്നത്. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകാൻ കാരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്നുമുള്ള കോൺ​ഗ്രസ് നേതാക്കളുടെ അവകാശവാദങ്ങൾക്കിടെയാണ് ദേശാഭിമാനി തുറമുഖം സാധ്യമായത് സിപിഎം ഉള്ളതിനാലാണെന്ന് സമർത്ഥിക്കുന്നത്. 

വിഴിഞ്ഞം തുറമുഖ സാധ്യതകൾ പഠിക്കാൻ സമിതിയെ നിയോഗിച്ചത് 1996-ലെ എൽഡിഎഫ് സർക്കാരാണെന്ന് എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം പദ്ധതി സാധ്യമായത് സിപിഎം നിരന്തരം സമരം ചെയ്തതിന്റെ ഫലമായാണെന്നും ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ പദ്ധതിക്കായി ഒന്നുംതന്നെ ചെയ്തില്ലെന്നും ദേശാഭിമാനി ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. 

തുറമുഖ സാധ്യതകൾ പഠിക്കാൻ 1996-ൽ എൽഡിഎഫ് സർക്കാർ സമിതിയെ നിയോഗിച്ചു. 2001-ലെ ആന്റണി സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് ടെൻഡർ വിളിച്ചത്. ഇതോടെ കേന്ദ്രം സുരക്ഷാ അനുമതി നിഷേധിച്ചു. 2006-ൽ വിഎസ് അച്യുതാനന്ദൻ സർക്കാർ അനുമതി തേടിയപ്പോഴും സർക്കാർ അത് നൽകാൻ തയ്യാറായില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ പദ്ധതിക്കായി ഒന്നുംതന്നെ ചെയ്തില്ല. പിന്നീട് സിപിഐഎം നിരന്തരം സമരം ചെയ്തതിന്റെ ഫലമായാണ് യുഡിഎഫ് സർക്കാർ കരാർ ഒപ്പിട്ടത് എന്നാണ് ദേശാഭിമാനിയുടെ എഡിറ്റോറിയലിൽ പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img