01:18am 08 November 2026
NEWS
വിഴിഞ്ഞം ഭൂ​​ഗർഭ റയിൽപാത കേരളത്തിലെ മറ്റൊരു അത്ഭുതമാകും

25/03/2025  06:20 PM IST
nila
വിഴിഞ്ഞം ഭൂ​​ഗർഭ റയിൽപാത കേരളത്തിലെ മറ്റൊരു അത്ഭുതമാകും

തിരുവനന്തപുരം: വിഴിഞ്ഞം ഭൂ​​ഗർഭ റയിൽപാത യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ റയിൽവെ ഭൂപടത്തിലും വിഴിഞ്ഞത്തിന് സുപ്രധാന സ്ഥാനം കൈവരും. രാജ്യത്തെ മൂന്നാമത്തെ വലിയ ഭൂ​ഗർഭ റെയിൽവേ ലൈനാകും വിഴിഞ്ഞത്തേത്.  ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ ഭാഗമായ 12.75 കിലോമീറ്റർ തുരങ്കവും 11.2 കിലോമീറ്റർ നീളമുള്ള പിർ പഞ്ചൽ തുരങ്കവുമാകും വിഴിഞ്ഞം ഭൂ​ഗർഭ റയിൽപാതയെക്കാൾ നിളമുള്ളവ. 10.76 കിലോമീറ്റർ നീളത്തിലാകും വിഴിഞ്ഞം ഭൂ​ഗർഭ റയിൽ. റെയിൽവേ ലൈൻ ആരംഭ, അവസാന പോയിന്റുകൾ ഒഴികെ പൂർണ്ണമായും ഭൂമിക്കടിയിലൂടെയായിരിക്കും. അതായത്, 9.5 കിലോമീറ്റർ പൂർണമായും ഭൂമിക്കടിയിൽ തന്നെയായിരിക്കും.

ബാലരാമപുരം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള ഭൂ​ഗർഭ റെയിൽവേ പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കൊങ്കൺ കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതി രേഖ ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചു. അദാനിയുമായുള്ള കരാർ പ്രകാരം, സംസ്ഥാന സർക്കാരാണ് ഭൂ​ഗർഭ റെയിൽ നിർമ്മിക്കുക. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. 2028 ഡിസംബറിൽ ഇത് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.

1482.92 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നല്‍കിയത്. 2028 ഡിസംബറിന് മുന്‍പ് റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img