04:48pm 12 November 2026
NEWS
വിവേകാനന്ദ റോഡ് റെസിഡൻസ് അസോസിയേഷൻ വാർഷികം
13/01/2026  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിവേകാനന്ദ റോഡ് റെസിഡൻസ് അസോസിയേഷൻ വാർഷികം
HIGHLIGHTS

ഇടപ്പള്ളി കുന്നുംപുറം  വിവേകാനന്ദ റോഡ് റെസിഡനൻറ്സ് അസോസിയേഷൻ 21 - ആം വാർഷികംകോർപ്പറേഷൻ വാർഡ് കൗൺസിലർ അംബിക സുദർശൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി : ഇടപ്പള്ളി കുന്നുംപുറം  വിവേകാനന്ദ റോഡ് റെസിഡനൻറ്സ് അസോസിയേഷൻ 21 - ആം വാർഷികംകോർപ്പറേഷൻ വാർഡ് കൗൺസിലർ അംബിക സുദർശൻ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പുഷ്പ ജോസഫ് അധ്യക്ഷത വഹിച്ചു. ആന്റി ഡ്രഗ്‌സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഡോ  ജോബി തോമസ് മുഖ്യപ്രഭാഷണം നടത്തി . സെക്രട്ടറി ഉഷ ശശി പ്രവർത്ത റിപ്പോർട്ടും ട്രഷറർ അഡ്വ സി ജി മാർത്താണ്ഡൻ കണക്കും അവതരിപ്പിച്ചു. മൂന്നാം തവണയും മികച്ച വിജയം നേടിയ കൗൺസിലർ അംബിക സുദർശൻ,  ഡോ ബിനോയ് . ഐ ഫൗണ്ടേഷൻ  , ഡോ  സാവിയോ ജോസഫ് , ഡോ  ശ്രീമോൻ ദിലീപ് , ഡോ ഷിജ സാവിയോ  എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഷാജി ഇടപ്പള്ളി, എസ് എൻ ദിലീപ് കുമാർ, ശശി എം എൻ  എന്നിവർ സമ്മാന വിതരണം നടത്തി. പി വി മോഹനൻ നായർ, ടി ബി ഹനിതകുമാർ (അനു)  എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പുഷ്പ ജോസഫ് (പ്രസിഡന്റ്), ദിലീപ് കുമാർ  എസ് എൻ (വൈസ് പ്രസിഡന്റ്), ഉഷ ശശി (സെക്രട്ടറി), ടി ബി ഹനിതകുമാർ (ജോയിന്റ് സെക്രട്ടറി) അഡ്വ സി ജി മാർത്താണ്ഡൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img