04:07pm 12 November 2026
NEWS
വിവേകാനന്ദ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
12/01/2026  10:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിവേകാനന്ദ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
HIGHLIGHTS

വിവേകാനന്ദ നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ പുതുവത്സരാഘോഷം മേയര്‍ വി.കെ മിനിമോള്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. സമീപം എംഎല്‍എ ടി.ജെ.വിനോദ്.

 

കൊച്ചി: എളമക്കര വിവേകാനന്ദ നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ (വിഎന്‍ആര്‍എ) ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊച്ചി മേയര്‍ അഡ്വ. വി. കെ. മിനിമോള്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. വിഎന്‍ആര്‍എ  പ്രസിഡണ്ട് ഐശ്വര്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എ ടി. ജെ. വിനോദ്, വാര്‍ഡ് കൗണ്‍സിലര്‍ സീന ടീച്ചര്‍,എഡ്രാക് മേഖല വൈസ് പ്രസിഡണ്ട് ബി. എം. സനല്‍ കുമാര്‍  എന്നിവര്‍ സംസാരിച്ചു. 

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും മുന്‍കൂട്ടി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. പരിപാടികള്‍ക്ക്  വിഎന്‍ആര്‍എ  സെക്രട്ടറി ഗണേഷ് വി, ട്രഷറര്‍ കിരണ്‍ ജി എന്നിവര്‍ നേതൃത്വം നല്‍കി. ആയിരുന്നു. വിഎന്‍ആര്‍എ യൂത്ത് വിംഗ്,  വനിതാ വിഭാഗം, കമ്മിറ്റി അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവരുടെ സജീവസഹകരണവും ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img