
കൊച്ചി: ആതിഥ്യമര്യാദയുടെ പുത്തൻ പന്ഥാവുകളിലേക്ക് വഴിയൊരുക്കി വിവാൻ്റ ഹോട്ടൽ ആലുവയിൽ പ്രവർത്തനം തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി സംരംഭകരായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ (ഐ.എച്ച്.സി.എൽ) ഏറ്റവും പുതിയ ഹോട്ടലാണ് വിവാൻ്റ ആലുവ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് വിവാൻ്റ ആലുവ ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ വിനോദ സഞ്ചാര, ബിസിനസ് മേഖലകളെ ബലപ്പെടുത്തുന്നതിൽ ഹോട്ടൽ വ്യവസായത്തിൻ്റെ പ്രാധാന്യത്തെ അദ്ദേഹം എടുത്തു പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ, സുലൈഖ് ഹോട്ടൽസ് ഡയറക്ടർ അൻഫൽ അബ്ദുൾ ലത്തീഫ്, ആലുവ നഗരസഭാ ചെയർമാൻ എം.ഒ.ജോൺ, ഏരിയാ ഡയറക്ടർ ലളിത് വിശ്വകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

കൊച്ചി മെട്രോപോളിറ്റൻ ഏരിയയുടെ ഭാഗമായി വള:ർന്നുകൊണ്ടിരിക്കുന്ന ആലുവയുടെ വികസനത്തിന് വിവാൻ്റ കൊച്ചി മുതൽക്കൂട്ടാകുമെന്ന് ഐ.എച്ച്.സി.എൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ( ന്യൂ ബിസിനസ്സ് ആൻഡ് ഹോട്ടൽ ഓപ്പനിംഗ്സ്) ദീപികാ റാവു പ്റഞ്ഞു. വിവാൻ്റ കൊച്ചി ജനറൽ മാനേജർ അനൂപ് കുമാറും പ്രസംഗിച്ചു.
92 മുറികളും സ്യൂട്ടുകളും ഹോട്ടലിലുണ്ട്. ചീനവലകളുൾപ്പെടെ കൊച്ചിയുടെ പാരമ്പര്യത്തെ വിളിച്ചോതുന്ന തരത്തിലാണ് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. സ്വാദിഷ്ടമായ വിഭവങ്ങൾ ആസ്വദിക്കാൻ റെസ്റ്റോറൻ്റും റൂഫ് ടോപ്പ് വെന്യുവും ഒരുക്കിയിട്ടുണ്ട്.നിലവിൽ ഐ.എച്ച്. സി.എല്ലിന് കേരളത്തിൽ 16 ഹോട്ടലുകളാണുള്ളത്. 6 എണ്ണം കൂടി ഉടൻ പ്രവർത്തനം തുടങ്ങും.







