01:18am 12 November 2026
NEWS
ആലുവയിൽ വിവാൻ്റ ഹോട്ടൽ പ്രവർത്തനം തുടങ്ങി.
28/11/2025  11:07 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആലുവയിൽ വിവാൻ്റ ഹോട്ടൽ പ്രവർത്തനം തുടങ്ങി

കൊച്ചി: ആതിഥ്യമര്യാദയുടെ പുത്തൻ പന്ഥാവുകളിലേക്ക് വഴിയൊരുക്കി വിവാൻ്റ ഹോട്ടൽ ആലുവയിൽ പ്രവർത്തനം തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി സംരംഭകരായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ (ഐ.എച്ച്.സി.എൽ) ഏറ്റവും പുതിയ ഹോട്ടലാണ് വിവാൻ്റ ആലുവ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് വിവാൻ്റ ആലുവ ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ വിനോദ സഞ്ചാര, ബിസിനസ് മേഖലകളെ ബലപ്പെടുത്തുന്നതിൽ ഹോട്ടൽ വ്യവസായത്തിൻ്റെ പ്രാധാന്യത്തെ അദ്ദേഹം എടുത്തു പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ, സുലൈഖ് ഹോട്ടൽസ് ഡയറക്ടർ അൻഫൽ അബ്ദുൾ ലത്തീഫ്, ആലുവ നഗരസഭാ ചെയർമാൻ എം.ഒ.ജോൺ, ഏരിയാ ഡയറക്ടർ ലളിത് വിശ്വകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 

കൊച്ചി മെട്രോപോളിറ്റൻ ഏരിയയുടെ ഭാഗമായി വള:ർന്നുകൊണ്ടിരിക്കുന്ന ആലുവയുടെ വികസനത്തിന് വിവാൻ്റ കൊച്ചി മുതൽക്കൂട്ടാകുമെന്ന് ഐ.എച്ച്.സി.എൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ( ന്യൂ ബിസിനസ്സ് ആൻഡ് ഹോട്ടൽ ഓപ്പനിംഗ്സ്) ദീപികാ റാവു പ്റഞ്ഞു. വിവാൻ്റ കൊച്ചി ജനറൽ മാനേജർ അനൂപ്‌ കുമാറും പ്രസംഗിച്ചു.  

92 മുറികളും സ്യൂട്ടുകളും ഹോട്ടലിലുണ്ട്. ചീനവലകളുൾപ്പെടെ കൊച്ചിയുടെ പാരമ്പര്യത്തെ വിളിച്ചോതുന്ന തരത്തിലാണ് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.  സ്വാദിഷ്ടമായ വിഭവങ്ങൾ ആസ്വദിക്കാൻ റെസ്റ്റോറൻ്റും റൂഫ് ടോപ്പ് വെന്യുവും ഒരുക്കിയിട്ടുണ്ട്.നിലവിൽ ഐ.എച്ച്. സി.എല്ലിന് കേരളത്തിൽ 16  ഹോട്ടലുകളാണുള്ളത്. 6 എണ്ണം കൂടി ഉടൻ പ്രവർത്തനം തുടങ്ങും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img