08:55pm 12 November 2026
NEWS
വിവ വനിതാ വിംഗ്‌ നിലവിൽ വന്നു
03/02/2026  11:28 AM IST
nila
വിവ വനിതാ വിംഗ്‌ നിലവിൽ വന്നു

 

ദോഹ : ഖത്തറിലെ മൂന്ന് ദശകത്തിലധികമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി‌ മുന്നോട്ട്‌ പോകുന്ന വിവയുടെ പ്രഥമ വനിതാ വിംഗ്‌ കമ്മിറ്റി നിലവിൽ വന്നു.
 ഹിലാലിലെ അരോമ റെസ്റ്റോറന്റിൽ  നടന്ന സംഗമം
 മുഖ്യ രക്ഷാധികാരിയായ എം വി സിറാജ് ഉൽഘാടനം ചെയ്തു,
സജീറ സിറാജ് ഖിറാഅത്ത്‌ നടത്തി. 
 വിവ പ്രസിഡന്റ്‌ ഷുക്കൂർ എം അദ്ധ്യക്ഷതവഹിച്ചു.
 പ്രാധാന അതിഥിയായി രസ്ന റഷീദ്‌ പങ്കെടുത്തു, അഡൈസറി ബോർഡ്‌ ചെയർമാൻ ത്വയ്യിബ് എം വി, വിവ അഡൈസറി ബോർഡംഗങ്ങളായ ഹാരിസ് കെ പി, അൻവർബാബു എന്നിവർ ആശംസകൾ അർപ്പിക്കുച്ചുകൊണ്ട്
 സംസാരിച്ചു.
 പ്രസിഡന്റായി സുമീറ ഷിയാസ്‌, ജനറൽ സിക്രട്ടറിയായി ജഫ്ന ഷിബിൻ, ഖജാഞ്ചിയായി സറീന ഹാരിസ്‌ എന്നിവരെയും, സീനിയർ വൈസ്‌ പ്രസിഡന്റായി സബീന സാജിദ്‌, ഓർഗനൈസിംഗ്‌ സിക്രട്ടറിയായി സബ്ന ജംഷീർ, വൈസ്‌ പ്രസിഡന്റ്‌ ആയി നുസ്രത്ത്‌ നജീബ്‌, റുഷിദ ഗുബൈബ്‌, ഫർഹ ഫായിസ്‌ എന്നിവരും, സിക്രട്ടറിമാരായി മുന ജാസിം, ഹൈറുന്നിസ ഫാരിസ്‌, ഷാന ആരിഫ്‌ എന്നിവരെയും തിരഞ്ഞെടുത്തു. 
വിവാജനറൽ സെ ക്രട്ടറി മുസമ്മിൽ സ്വാഗതവും
വനിതാ വിഭാഗം ജ.സിക്രട്ടറി ജഫ്ന ഷാബിൻ നന്ദിയും പറഞ്ഞു
വനിതാ സംഗമത്തിന് മുന്നോടിയായി നടന്ന വാട്സ്ആപ്പ് ക്വിസ് മൽസരത്തിന്റെ വിജയികളെ മുക്താർ വൈകിലേരിയും, വനിതാ സംഗമത്തോടൊപ്പം നടന്ന ഫുഡ്‌ (ഡിസേർട്ട്‌) കോമ്പിറ്റേഷന്റെയും വിജയികളെ ഷുക്കൂർ മണപ്പുറത്തും പ്രഖ്യാപിച്ചു, ഗ്രൂപ്പ്‌ മൽസരങ്ങളിൽ വിജയികളായ റുഷിദ ഗുബൈബ്‌, അഫ്‌റ ഹാരിസ്‌, മുന ഗഫൂർ,ഷഹനാസ്‌ നിജാദ്‌, നുസ്രത്ത്‌ നജീബ്‌, നാജിയ ഷഫീഖ്‌, ഹസീന റാസിക്‌, മുഫീദ മുസമ്മിൽ, സബീന സാജിദ്‌ എന്നിവർക്കും ഫുഡ്‌ കോമ്പിറ്റേഷൻ വിജയികളായ ഫിദ സുബെർ, രിസ്ന ഫവാസ്‌, ഫർഹ ഫായിസ്‌ എന്നിവരുടെ സമ്മാനങ്ങൾ ഭാരവാഹികളും മുതിർന്ന വനിതാ മെമ്പർമാരായ ഷരീഫ സിറാജ്‌, സക്കീന ഹാരിസ്‌, റഹീമ അഷറഫ്‌, റജിന ഷുകൂർ, റജിന ഗഫൂർ, സറീന ഹാരിസ്‌ എന്നിവരും നൽകി.
വിവ വാട്ട്സപ്പ്‌ ഗ്രൂപ്പ്‌ കോർഡിനേറ്റ്‌ ചെയ്ത ഷാന ആരിഫ്‌ അനുഭവം പങ്കുവെക്കുകയും വിവയുടെ ചെറിയൊരു ഉപഹാരം മുസമ്മിൽ എം വി കൈമാറുകയും ചെയ്തു, നെറുക്കെടുപ്പിലൂടെ മെഗാസമ്മാനം റുല്ല ഫിറോസിനു ലഭിച്ചു, ഫുഡ്‌ കോമ്പിറ്റേഷൻ ജഡ്ജസായി സന്ദീപ്‌, നസീഹ മജീദ്‌, സുമയ്യ എന്നിവർക്ക്‌ ഉപഹാരങ്ങൾ നൽകി.
വിവയുടെ സ്പോർട്സ്‌ വിംഗ്‌ ചെയർമാൻ ഷാനവാസ്‌ എം, അസീസ്‌ ടി, ഫാത്തിമ റിസ‌, എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img