06:27pm 18 April 2026
NEWS
മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്.
01/07/2025  06:06 PM IST
nila
മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്.

മോഹൻലാലിന്റെ മകൾ വിസ്മയ സിനിമാനടിയാകുന്നു. നായികയായാണ് അരങ്ങേറ്റം. ആശിർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം സിനിമയിലാണ് വിസ്മയ നായികയാകുന്നത്. മോഹൻലാലിന്റെ മകൻ പ്രണവ് നേരത്തേ തന്നെ സിനിമാ അഭിനയ മേഖലയിലേക്ക് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്.

തുടക്കം എന്നാണ് വിസ്മയ നായികയാകുന്ന സിനിമയുടെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചു.  2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ സിനിമയിൽ അരങ്ങേറിയപ്പോൾ മുതൽ വിസ്മയയും വെള്ളിത്തിരയിലേക്കുവരുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. എഴുത്തുകാരി കൂടിയായ വിസ്മയ 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. ചിത്രകാരിയുമാണ്.

തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img