10:54pm 11 November 2026
NEWS
​ഐഡി റദ്ദാക്കിയാൽ 14 ദിവസത്തിനകം രാജ്യം വിടണം; സന്ദർശക വിസക്കാർ നിയമം ലംഘിച്ചാൽ പ്രതിദിനം 200 റിയാൽ പിഴ: പുതിയ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
17/06/2026  03:15 PM IST
nila
​ഐഡി റദ്ദാക്കിയാൽ 14 ദിവസത്തിനകം രാജ്യം വിടണം; സന്ദർശക വിസക്കാർ നിയമം ലംഘിച്ചാൽ പ്രതിദിനം 200 റിയാൽ പിഴ: പുതിയ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറിൽ റെസിഡൻസ് പെർമിറ്റ് (ഐഡി) റദ്ദാക്കുന്നവർക്ക് രാജ്യം വിടുന്നതിനായി അനുവദിച്ചിരുന്ന സമയപരിധി രണ്ടാഴ്ചയായി കുറച്ചതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. മുൻപ് ഇതിനായി 30 ദിവസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിൽ നിലവിൽ ഇത് 14 ദിവസമാണെന്ന് എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിലെ ക്യാപ്റ്റൻ അലി അഹമ്മദ് അലി അൽ കുവാരി വ്യക്തമാക്കി. ഈ പരിധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരിൽ നിന്നും പ്രതിദിനം 10 റിയാൽ വീതം പിഴ ഈടാക്കും.
​ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച 'സുരക്ഷിത യാത്ര' (Safe Travels) എന്ന വെബിനാറിലാണ് പ്രവാസികൾക്കും സന്ദർശകർക്കുമായി അധികൃതർ സുപ്രധാന നിർദ്ദേശങ്ങൾ പങ്കുവെച്ചത്.രാജ്യത്ത് സന്ദർശക വിസയിൽ (Visit Visa) എത്തുന്നവർ തങ്ങളുടെ പാസ്‌പോർട്ടിൽ പതിച്ചിട്ടുള്ള സ്റ്റിക്കറിലെ തീയതിയും അനുവദനീയമായ ദിവസങ്ങളും കൃത്യമായി പരിശോധിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് (Overstay) പ്രതിദിനം 200 റിയാൽ വീതം കനത്ത പിഴ ചുമത്തും. പലരും വിസാ കാലാവധി കൃത്യമായി ശ്രദ്ധിക്കാത്തതിനാലാണ് ഇത്തരം വലിയ പിഴകളിലേക്ക് എത്തുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img