NEWS
ട്രാൻസിറ്റ് യാത്രക്കാരെ സ്വാഗതം ചെയ്ത് വിസിറ്റ് ഖത്തർ
10/07/2025 01:30 PM IST
nila

ദോഹ: ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖത്തറിലേക്ക് ട്രാൻസിറ്റ് യാത്രക്കാരെആകർഷിക്കുവാൻ വൈവിധ്യമാർന്ന പാക്കേജ്കളുമായി വിസിറ്റ് ഖത്തർ.ജല, തീം പാർക്കുകൾ മുതൽ ആഴത്തിലുള്ള അനുഭവം പ്രധാനം ചെയ്യുന്ന ഗാലറികളും മ്യൂസിയങ്ങളും വരെയാണ് ട്രാൻസിറ്റ് യാത്രക്കാർക്കായി കോർത്തിണക്കിയിരിക്കുന്നത്.ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള തിമിംഗലകൂട്ടങ്ങളെ കൺനിറയെ കാണാനും അവസരമൊരുക്കുന്നു.
വാസ്തുവിദ്യയുടെ പ്രാചീന ഉദാഹരണവും യുനെസ്കോയുടെ ലോക പൈതൃക സൈറ്റിന്റെ പ്രധാന സവിശേഷതയുമായ 20-ാം നൂറ്റാണ്ടിലെ അൽ സുബാറ കോട്ടയിലേക്ക് സന്ദർശകർക്ക് അവിസ്മരണീയയാത്രപ്രധാനംചെയ്യുന്നു.പ്രാദേശിക സംസ്കാരത്തിന്റെ രുചി, ആവേശകരമായ മരുഭൂമി സാഹസികത, ലോകോത്തര ഷോപ്പിംഗ്, അതിമനോഹരമായ ഭക്ഷണം എന്നിവ ആഗ്രഹിക്കുന്നവർക്ക് ഖത്തറിലേക്ക് സ്വാഗതംചെയ്യുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











