
ദോഹ: ഖത്തറിന്റെ സമ്പന്നമായ സംസ്കാരവും ജീവിതശൈലിയും അടയാളപ്പെടുത്തുന്ന ‘Qatar Through Your Lens’ മത്സരത്തിനായി എൻട്രികൾ
ഡിസംബർ 20 വരെസമർപ്പിക്കാമെന്ന്
Visit Qatar അറിയിച്ചു. രാജ്യത്തുടനീളമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് വീഡിയോയും ഫോട്ടോഗ്രാഫിയും സമർപ്പിക്കാം.
പങ്കെടുക്കുന്നവർ 30 മുതൽ 60 സെക്കൻഡ് വരെയുള്ള ചെറിയ വീഡിയോയോ, ഒരു സിംഗിൾ ഫോട്ടോയോ സമർപ്പിക്കണം. Qatar by Night, Beach and Coastal, Arts and Culture, Heritage, Sports Events, Culinary തുടങ്ങിയ വിഷയങ്ങൾക്കുള്ളിൽ വരുന്ന ചിത്രങ്ങളോ വീഡിയോകളോ മാത്രമാണ് പരിഗണിക്കുക.
എല്ലാ എൻട്രികളും ഒറിജിനൽ ആയിരിക്കണം, ഖത്തറിന്റെ സംസ്കാരത്തോട് അനുയോജ്യമായിരിക്കണം, കൂടാതെ ഇൻസ്റ്റഗ്രാമിൽ #QatarThroughYourLens, #ViewQatar എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച്, Visit Qatar ന്റെ ഔദ്യോഗിക അക്കൗണ്ടിനെ ടാഗ് ചെയ്ത് ഷെയർ ചെയ്യണം.വിജയികളുടെ പേരുകൾ 2026 ജനുവരി ആദ്യവാരം പ്രഖ്യാപിക്കും. വീഡിയോയും ഫോട്ടോ വിഭാഗങ്ങളിലായി ആകെ QR 600,000 വരെയാണ് സമ്മാനത്തുക.കൂടാതെ സ്റ്റേക്കേഷൻ, Visit Qatar ഇവന്റുകളിലേക്കുള്ള എക്സ്ക്ലൂസീവ് ആക്‌സസ്, ഭാവി ക്രിയേറ്റീവ് പ്രോജക്ടുകളിൽ പങ്കാളിത്തം തുടങ്ങിയ നിരവധി പ്രത്യേക സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും.










