03:50am 08 November 2026
NEWS
വിസിറ്റ് ഖത്തർ ഈദ് ഓഫറുകൾ പ്രഖ്യാപിച്ചു
26/03/2025  05:15 PM IST
nila
വിസിറ്റ് ഖത്തർ ഈദ് ഓഫറുകൾ പ്രഖ്യാപിച്ചു

ദോഹ:ഈദ്അവധിക്കാലം ഖത്തറിൽആഘോഷിക്കാൻ വമ്പൻ ഓഫറു കളുമായി വിസിറ്റ് ഖത്തർ.
 ആഡംബര ഹോട്ടലുകൾ, പ്രമുഖ റെസ്റ്റോറന്റുകൾ എന്നിവയിൽവിസിറ്റ് ഖത്തറിന്റെ സ്മാർട്ട്‌ഫോൺ ആപ്പിലൂടെയാണ് ഓഫറുകൾലഭ്യമാക്കുന്നത്‌. ഈദ് പരിപാടികളും സമ്പന്നമായസാംസ്കാരിക അനുഭവങ്ങളും ഉൾപ്പെടെ,  നിരവധി എക്‌സ്‌ക്ലൂസീവ് ഓഫറുകൾ ലഭിക്കും. വിസിറ്റ് ഖത്തർ നൽകുന്ന ഓഫറുകളിൽ ഹോട്ടൽ താമസം, ഭക്ഷണം, പാനീയങ്ങൾ, സ്പാകൾ എന്നിവയിൽ 15-20% വരെയാണ് കിഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.വിവിധ വിനോദപരിപാടികളിൽ പ്രവേശന ടിക്കറ്റുകളിൽ 30% കിഴിവും,  ഒരു കുട്ടിയുടെ ടിക്കറ്റ് വാങ്ങുമ്പോൾ ഒരാൾക്ക് സൗജന്യ പ്രവേശനവും കമ്പ്യൂട്ടറും ഗെയിം പ്ലേയും സൗജന്യമായി ആസ്വദിക്കുന്നതിനുള്ള ഒരു മണിക്കൂറും വാഗ്ദാനം ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img