
ആലുവ : ആലുവ നേത്രചികിത്സാരംഗത്തെ ആധുനിക ചികിത്സാരീതികൾ കേരളത്തിലെ നേത്രചികിത്സാരംഗത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുന്നതിനുള്ള നേത്രരോഗ വിദഗ്ധരുടെ ശില്പശാല 'കാഴ്ച 2025' കൊച്ചിയിലെ ഹോട്ടൽ മൺസൂൺ എമ്പ്രസ്സിൽ വച്ച് നടന്നു . ഡോ.ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ശില്പശാല KSOS (KERALA SOCIETY OF OPHTHALMIC SURGEONS ) പ്രസിഡൻ്റ് ഡോ. ജി . മഹേഷ് ഉദ്ഘാടനം ചെയ്തു .പദ്മശ്രീ ഡോ.ടോണി ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ .ഫ്രെഡ്ഡി ടി സൈമൺ സ്വാഗതം പറഞ്ഞു. COC (COCHIN OPHTHALMIC CLUB ) പ്രസിഡൻ്റ് ഡോ അനിൽ ബി ദാസ് ആശംസയർപ്പിച്ചു, പ്രസ്തുത ചടങ്ങിൽ വച്ച് പ്രശസ്ത നേത്രരോഗ വിദഗ്ധൻ ഡോ ஐ മാണിയെ പൊന്നാടയണിയിച്ചു ആദരിച്ചു . ഡോ രേവതി രമേശ് ഡോ മാണിയെ സദസ്സിന് പരിചയപ്പെടുത്തി. ഡോ മിനി ഡേവിഡ് കെ (ORGANIZING COMMITTEE SECRETARY ) നന്ദി പറയുകയും ചെയ്തു . നൂറിൽപരം നേത്രരോഗ വിദഗ്ധർ പങ്കെടുത്ത ശില്പശാലയിൽ ദേശീയതലത്തിൽ പ്രശസ്തിയാർജിച്ച.ഡോ ധനശ്രീ രാത്ര, (ചെന്നൈ) ഡോ മാനവി ഡി സിൻഡൽ( പോണ്ടിച്ചേരി ) ഡോ അനിത പ്രഭാകരൻ (തിരുവനന്തപുരം), ഡോ.ദിവ്യ ബാലകൃഷ്ണൻ( അങ്കമാലി ) ഡോ ഗോപാൽ എസ് പിള്ളൈ(കൊച്ചി), ഡോ മഹേഷ് ജി (കൊച്ചി ),ഡോ പാർവതി ആർ(കൊല്ലം ), ഡോ പ്രകാശ് വി എസ് (കോഴിക്കോട് ) ഡോ സി വി ആൻഡ്രൂസ് (തൃശ്ശൂർ) ഡോ വിനയ് എസ് പിള്ളൈ (കൊച്ചി) എന്നിവർ അവതരിപ്പിച്ച ശാസ്ത്രിയ പഠനങ്ങൾ കേരളത്തിലെ നേത്രചികിത്സാരംഗത്തിനു പുത്തനുണർവ് നല്കുന്നതാണെന്ന് സെമിനാറിന് ശേഷം നടന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.










