06:57am 13 November 2026
NEWS
ഷാമണ്ണൂർ ശിവശങ്കരപ്പയുടെ നിര്യാണത്തിൽ വിശ്വവീരശൈവ സാംസ്കാരിക സമിതി കേരള ഘടകം അനുശോചിച്ചു
15/12/2025  09:06 PM IST
nila
ഷാമണ്ണൂർ ശിവശങ്കരപ്പയുടെ നിര്യാണത്തിൽ വിശ്വവീരശൈവ സാംസ്കാരിക സമിതി കേരള ഘടകം അനുശോചിച്ചു


ചെങ്ങന്നൂർ: അഖില ഭാരത വീരശൈവ മഹാസഭയുടെ ദേശീയ പ്രസിഡൻ്റും രാജ്യത്തെ ഏറ്റവും തലമുതിർന്ന കോൺഗ്രസ് എം.എൽ.എ യും കർണ്ണാടക മുൻ മന്ത്രിയുമായ ഷാമണ്ണൂർ ശിവശങ്കരപ്പയുടെ നിര്യാണത്തിൽ കേരള ഘടകം  സാംസ്കാരിക സമിതി അനുശോചനം കുടുംബാംഗങ്ങളെ അറിയിച്ചു. അദ്ധേഹം തുടർച്ചയായി ആറു തവണ കർണ്ണാടക എം.എൽ.എയും രണ്ട് തവണ എം.പിയും മുൻ സിദ്ധരാമയ്യ സർക്കാരിൽ കൃഷിമന്ത്രിയും ആയിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം ആയിരുന്നു. 1969 ൽ മുൻസിപ്പൽ കൗൺസിലറായിട്ടാണ് രാഷ്ട്രീയത്തിൽ തുടക്കം. ബാപ്പൂജി വിദ്യാഭ്യാസ ഗ്രൂപ്പിൻ്റെയും പഞ്ചസാര വ്യവസായരംഗത്ത് പ്രവർത്തിക്കുന്ന ഷാമണ്ണൂർ ഗ്രൂപ്പിൻ്റെയും ചെയർമാനായിരുന്നു അദ്ധേഹത്തിന്റെ നിര്യാണത്തിൽ ഭാരതത്തിലെ വീരശൈവ ലിംഗായത്ത് സമൂഹത്തിന് തീരാനഷ്ടമായി കാണുന്നു. അനുശോചന യോഗത്തിൽ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം അനുശോചന പ്രമേയം അവതരിപ്പിച്ചു സമിതി നേതാക്കളായ രഞ്ജിത്ത് ഹരിപ്പാട്, അജിത്ത് കോട്ടയം, ഹരികുമാർ കൊല്ലം, ശ്രീനാഥ് മാവേലിക്കര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.