12:44pm 13 November 2026
NEWS
ബസവേശ്വരന്റെ ജന്മദിനം അവധിയായി പ്രഖ്യാപിക്കണമെന്ന് വിശ്വവീരശൈവ സാംസ്ക്കാരിക സമിതി
30/10/2025  09:09 PM IST
nila
ബസവേശ്വരന്റെ ജന്മദിനം അവധിയായി പ്രഖ്യാപിക്കണമെന്ന്  വിശ്വവീരശൈവ സാംസ്ക്കാരിക സമിതി

ചെങ്ങന്നൂർ:ബസവേശ്വരന്റെ ജന്മദിനം അവധിയായി പ്രഖ്യാപിക്കണമെന്ന്  വിശ്വവീരശൈവ സാംസ്ക്കാരിക സമിതി, കേരള ഘടകം ആവശ്യപെ
പട്ടു.12-ാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌ക്കർത്താവും വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ സ്ഥാപ കനുമായ ബസവണ്ണയുടെ ജന്മദിനം പൊതു അവധിയാക്കണമെന്നാണ് വിശ്വവീരശൈവ സാംസ്ക്കാരിക സമിതി  ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിൻ്റെ മൂന്നാം ദിവസമാണ് ബസവണ്ണ യുടെ ജയന്തി ആഘോഷം. സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ബസവണ്ണയുടെ തത്വചി ന്തകളും സാമൂഹിക പരിഷ്‌കാരങ്ങളും ഓർമ്മിപ്പിക്കാനും അദ്ദേഹത്തെ ആദരിക്കുവാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. ഭാരത നവോത്ഥാന ശില്‌പികളിൽ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ബസവേശ്വരന് കേരളത്തിൽ വലിയ പ്രാധാന്യം നൽകുന്നില്ല. എന്നാൽ കേന്ദ്ര സർക്കാരും കർണ്ണാടകം തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളും പൊതു അവധി നൽകുകയും കർണ്ണാടകത്തിൽ ഒരാഴ്‌ചയോളം അദ്ദേ ഹത്തിന്റെ പേരിൽ ആഘോഷം നടന്നുവരുന്നു. അടുത്ത വർഷത്തെ ബസവജയന്തി ആഘോഷം 2026 ഏപ്രിൽ 20 മുതൽ ഒരു മാസക്കാലം ഭാരതത്തിൽ ആഘോഷിക്കപ്പെടും. ആയതിനാൽ ബസവേശ്വരന്റെ ജന്മദിനം 2026 ഏപ്രിൽ 20 പൊതു അവധിയാക്കിത്തരണമെന്നും സർക്കാർ കലണ്ടറിൽ ചേർക്കേണ്ടതു മാണെന്ന് വിശ്വവീരശൈവ സാംസ്കാരികസമിതി ആവശ്യപ്പ
പട്ടത്. യോഗത്തിൽ സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അദ്ധ്യക്ഷത വഹിച്ചു.
. സമിതി ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം പ്രമേയം അവതരി പ്പിച്ചു. സമിതി നേതാക്കളായ ഹരികുമാർ കൊല്ലം, രഞ്ചിത്ത് ഹരിപ്പാട്, ജ്യോതിഷ്, പ്രീതാ തിരുവനന്ത പുരം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img