NEWS
ക്ഷേത്രങ്ങളിലെ പൂജാ സാധനങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്തണമെന്ന് വിശ്വവീരശൈവ സാംസ്കാരിക സമിതി
07/11/2026 08:11 PM IST
nila

ചെങ്ങന്നൂർ: ക്ഷേത്രങ്ങളിലെ പൂജാ സാധനങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്തണമെന്ന് വിശ്വവീരശൈവ സാംസ്കാരിക സമിതി കേരള ഘടകം ആവശ്യപ്പെട്ടു.
ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ ക്ഷേത്രങ്ങളിൽ അർപ്പിക്കാനുള്ള നെയ്യ്,എണ്ണ ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങളുടെ പരിശുദ്ധിഉറപ്പുവരുത്തണമെന്ന് ദേവസ്വം ബോർഡിനോട് സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിലെ മറ്റു ക്ഷേത്രങ്ങളും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമിതി അഭ്യർത്ഥിച്ചു. സമിതി യോഗത്തിൽ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അധ്യക്ഷനായി. ജനറൽസെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം അജിത് പൊൻകുന്നoശിവൻ പെരുമ്പാവൂർ ശ്രീനാഥ് മാവേലിക്കര, പ്രീത തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










