01:20am 18 January 2026
NEWS
ശിവരാജ് പാട്ടീലിൻ്റെ നിര്യാണത്തിൽ വിശ്വ വീരശൈവ സാംസ്കാരിക സമിതി കേരള ഘടകം അനുശോചിച്ചു
12/12/2025  05:48 PM IST
nila
ശിവരാജ് പാട്ടീലിൻ്റെ നിര്യാണത്തിൽ വിശ്വ വീരശൈവ സാംസ്കാരിക സമിതി കേരള ഘടകം അനുശോചിച്ചു

 

ചെങ്ങന്നൂർ: വീരശൈവ ലിംഗായത്ത് സമുദായ നേതാവും മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവുമായ  ശിവരാജ് പാട്ടീലിൻ്റെ നിര്യാണത്തിൽ സാംസ്കാരിക സമിതി അനുശോചിച്ചു. മേയറിൽ നിന്നും അദ്ധേഹം എം.എൽ.എ, മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കർ, കേന്ദ്ര പ്രതിരോധമന്ത്രി , ലോക്‌സഭ സ്പീക്കർ, പഞ്ചാബ് ഗവർണർ തുടങ്ങി നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമായി കാണുന്നു. അനുശോചന യോഗത്തിൽ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം അനുശോചന പ്രമേയം അവതരിപ്പിച്ചു. സമിതി നേതാക്കളായ രഞ്ചിത്ത് ഹരിപ്പാട്,ഹരികുമാർ കൊല്ലം, ശ്രീനാഥ് മാവേലിക്കര, പ്രീത തിരുവനന്തപുരം എന്നിവർ അനുശോചന പ്രസംഗം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.