04:38am 01 May 2026
NEWS
ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്
20/10/2025  09:40 AM IST
nila
 ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്

ന്യൂഡൽഹി: ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. ഡൽഹി എന്ന പേര് വെറും 2000 വർഷത്തെ ചരിത്രം മാത്രമാണ് അടയാളപ്പെടുത്തുന്നത് എന്നാണ് വിശ്വഹിന്ദു പരിഷത്ത് ചൂണ്ടിക്കാട്ടുന്നത്. ഡൽഹി എന്ന പേരിന് പകരം 'ഇന്ദ്രപ്രസ്ഥ' എന്ന പേര് നൽകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.  ഇന്ദ്രപ്രസ്ഥ എന്ന പേര് 5000 വർഷങ്ങൾക്കപ്പുറമുള്ള ചരിത്രവും പാരമ്പര്യവും തെളിയിക്കുമെന്നും വിഎച്ച്പി ഡൽഹി സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത കേന്ദ്ര സാംസ്‌കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് നൽകിയ കത്തിൽ പറയുന്നു. 

ഡൽഹിയുടെ പുരാതന ചരിത്രവും സംസ്‌കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ ഇന്ദ്രപ്രസ്ഥ എന്ന പേരാണ് അനുയോജ്യമെന്നാണ് വിഎച്ച്പിയുടെ നിലപാട്. ഇതുകൂടാതെ, ഡൽഹിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണമെന്നും ഓൾഡ് ഡൽഹി സ്‌റ്റേഷൻ ഇന്ദ്രപ്രസ്ഥ എന്നും ഷാജഹാനാബാദ് ഡവലപ്‌മെന്റ് ബോർഡിൻറെ പേര് ഇന്ദ്രപ്രസ്ഥ ഡവലപ്‌മെന്റ് ബോർഡ് എന്ന് മാറ്റണമെന്നും വിഎച്ച്പി ഡൽഹി സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത ലൽകിയ കത്തിൽ ആവശ്യപ്പെടുന്നു.

ഡൽഹി ഹെറിറ്റേജ് വോക്കിൽ ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങളും ക്ഷേത്രങ്ങളും വേണമെന്നും വിഎച്ച്പി ഡൽഹി സെക്രട്ടറി കത്തിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാം പണ്ഡിതൻമാരുടെയും ചരിത്രകാരൻമാരുടെയും നിർദേശങ്ങൾ കണക്കിലെടുത്താണ് ആവശ്യപ്പെടുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img