02:12pm 11 November 2026
NEWS
ശബരിമല ദേവഹിതം ആരായണം വിശ്വഹിന്ദു പരിഷത്ത്
10/10/2025  07:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശബരിമല ദേവഹിതം ആരായണം  വിശ്വഹിന്ദു പരിഷത്ത്

കൊച്ചി : മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ശബരിമലയില്‍ ദേവപ്രശ്‌നം നടത്തണണെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭരായ ദൈവജ്ഞന്മാരുടെ പട്ടിക തയ്യാറാക്കി തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോൾ ശബരിമല ധർമ്മശാസ്താവിന്റെ മുന്നിൽ വച്ച് ആ പട്ടിക പൂജ ചെയ്ത്  മേൽശാന്തി നിയമനത്തിലെന്ന പോലെ നറുക്കെടുപ്പിലൂടെ മുഖ്യ ജ്യോതിഷനെയും മറ്റ് ജ്യോതിഷന്മാരെയും തിരഞ്ഞെടുത്ത് വേണം ദേവപ്രശ്‌നം നടത്താനെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി അഡ്വ.അനില്‍ വിളയിൽ എന്നിവർ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. കോടതി ഹിതത്തിനും അപ്പുറം ഭഗവാന്റെ ഹിതമാണ് നിറവേറ്റേണ്ടത്.  അവിശ്വാസികളായ ഭരണകർതാക്കൾ ഭഗവാന്റെ സ്വർണം മോഷ്ടിച്ചത് പുറത്തറിയാൻ കാരണം ഭഗവാന്റെ ഇച്ഛയാണ്.  കേരളത്തിലെ മുഴുവൻ  ക്ഷേത്രങ്ങളുടെയും ഭരണ ചുമതല വിശ്വാസികൾക്ക് നൽകണം. ഈശ്വര വിശ്വാസികളല്ലാത്ത മുഴുവൻ ഭരണകർത്താക്കളെയും അടിയന്തിരമായി ദേവസ്വം ഭരണത്തിൽ നിന്നും മാറ്റി പകരം ഈശ്വര വിശ്വാസികളെ  നിയമിക്കണമെന്നും നേതാക്കൾ  സർക്കാരിനോട് ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img